കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയുടെ വിധിയ്ക്ക് എതിരെ അപ്പീല്‍ നല്‍കുന്നതിനായി സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ജിതേഷ് ജെ ബാബു കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് നിയമോപദേശം നല്കി.
പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നിയമോപദേശം നല്‍കിയത്. അഡീഷണല്‍ എസ്പി സുരേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ ജില്ലാ പോലീസ് മേധാവി ശില്പക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. നിയമോപദേശം സംസ്ഥാന പോലീസ് ആസ്ഥാനം മുഖേന സര്‍ക്കാരിന് കൈമാറി.
സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് മുഖേന ഹൈക്കോടതി മുമ്പാകെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇതോടൊപ്പം ഇരയായ കന്യാസ്ത്രീ സ്വന്തം നിലയില്‍ തന്നെ പിന്തുണയ്ക്കുന്ന സംഘടനകളുടെ സഹായത്തോടെ ഹൈക്കോടതി അഭിഭാഷകനായ ജോണ്‍ എസ് റാഫ് മുഖേന മറ്റൊരു അപ്പീലും നല്‍കും. രണ്ട് അപ്പീലുകളും ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: