കൊച്ചി: കേരള സ്റ്റേറ്റ് സെറികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് അപെക്സ് സൊസൈറ്റിയില്‍ 300ഓളം പേരെ അനധികൃതമായി നിയമിച്ചത് കേരളം കണ്ട ഏറ്റവും വലിയ തൊഴില്‍ കുംഭകോണമാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. ഇതില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ നാമനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഡയറ്കടര്‍ ബോര്‍ഡാണ് ഈ തൊഴില്‍ കുംഭകോണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പിന്നെ ജില്ലകള്‍ തോറും ഓഫീസുകള്‍ തുറന്ന് അനധികൃതമായി ആളുകളെ നിയമിക്കുകയായിരുന്നു.
ഒടുവില്‍ സെറിഫെഡിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായപ്പോള്‍ ഇതില്‍ 271 പേരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കുകയായിരുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഈ നിയമനങ്ങള്‍ എല്ലാം നടന്നതെന്നും ഹൈക്കോടതി പറഞ്ഞു. സെറിഫെഡ് പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്. സെറിഫെഡിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ അനധികൃതമായ നിയമനങ്ങളാണെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: