Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തേ ബാധിക്കില്ലേ; കേസന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ഹൈക്കോടതി

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് ഇതെന്നും ദിലീപിന് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ദീലിപിനെ അറസ്റ്റ് ചെയ്യുന്നതിന്റെ മുന്‍ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ആ പോലീസുകാര്‍ അനുഭവിക്കുമെന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനെ ശപിക്കുകയാണ് ഉണ്ടായത്.അല്ലാതെ ഗൂഢാലോചന നടത്തിയിട്ടില്ല.

Janmabhumi Online by Janmabhumi Online
Jan 22, 2022, 12:31 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെ ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.

എന്നാല്‍ ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഢാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടന്നാല്‍ മാത്രമല്ലേ പ്രേരണ നല്‍കി എന്നത് കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കേസില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് പി. ഗോപിനാഥ് ആരാഞ്ഞു. ഇതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍ കേസില്‍ കൃത്യമായ ഗൂഢാലോചന നടന്നതായി അറിയിച്ചു. അക്കാര്യം വ്യക്തമാക്കുന്ന രണ്ട് തെളിവുകള്‍ കൂടി പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പരസ്യമാക്കാനാകില്ലെന്നും കോടതിയില്‍ വ്യക്തമാക്കി.  

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ലൈംഗികാതിക്രമത്തിനായി ക്വട്ടേഷന്‍ നല്‍കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും എന്നാല്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍  ദിലീപിനെതിരെ വധശ്രമത്തിനായുള്ള 302ാം വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേര്‍ത്തിരുന്നു. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 ബി ആണ് ചുമത്തിയിരുന്നു. നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇതോടെ കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് ഇതെന്നും ദിലീപിന് വേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദീലിപിനെ അറസ്റ്റ് ചെയ്യുന്നതിന്റെ മുന്‍ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ആ പോലീസുകാര്‍ അനുഭവിക്കുമെന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനെ ശപിക്കുകയാണ് ഉണ്ടായത്. അല്ലാതെ ഗൂഢാലോചന നടത്തിയിട്ടില്ല. ഒരാള്‍ വീട്ടിലിരുന്ന് വെറുതെ പറയുന്നതൊന്നും ഗൂഢാലോചനയല്ലെന്നും കോടതിയില്‍ പ്രതിഭാഗം അറിയിച്ചു. 

കേസില്‍ തനിക്കെതിരെ തെളിവില്ലാതെ കുറ്റം ചുമത്തുകയാണ് ഉണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിനും കൃത്യമായ തെളിവുകളില്ല. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ സിനിമയില്‍ നിന്നും പിന്മാറിയതോടെയാണ് അദ്ദേഹം ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് ബാലചന്ദ്രകുമാര്‍ അഭിമുഖം നല്‍കിയതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Tags: crime branchകേരള ഹൈക്കോടതിനടിയെ ആക്രമിച്ച കേസ്നടിക്ക് നേരെ അതിക്രമംനടന്‍ ദിലീപ്ദിലീപ്ഹൈക്കോടതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ കള്ളപ്പണക്കേസ്: ഇഡിയേക്കാൾ മുൻപേ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കുറ്റപത്രം എവിടെയെന്ന് ചോദ്യം

Kerala

പാതിവില തട്ടിപ്പ്; കെ.എന്‍ ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്, പണം ലഭിച്ചത് ട്രസ്റ്റിനെന്ന് സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍

Kerala

പാതിവില തട്ടിപ്പില്‍ സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം

India

അഹമ്മദാബാദ് ക്രൈംബ്രാഞ്ച് 15 ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി : മാർച്ചിൽ 35 പേരെ കൂടി നാടുകടത്തുമെന്ന് പോലീസ് കമ്മീഷണർ

Kerala

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് : അന്വേഷണം ക്രൈം ബ്രാഞ്ചിന്

പുതിയ വാര്‍ത്തകള്‍

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies