കോട്ടയം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നും നാളെയും ജില്ലയില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ.
ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 50 പേര്‍ക്കു മാത്രം പങ്കെടുക്കാം. ഇന്നും നാളെയും ആരാധനാലയത്തില്‍ നടക്കുന്ന ചടങ്ങുകള്‍ പുറത്തേക്ക് അനുവദിക്കില്ല. ഷോഘയാത്ര, എഴുന്നെള്ളിപ്പ് എന്നിവ അനുവദിക്കില്ല. എല്ലാം ആരാധനാലയത്തിനുള്ളില്‍ നടക്കണം. ഹോട്ടലുകളില്‍ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല.
ഒന്‍പതാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ രണ്ടാഴ്ചത്തേയ്ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തണം. എന്നാല്‍ തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്കൂളുകള്‍ക്ക് ഇതു ബാധകമല്ല. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ട് വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍, അര്‍ബുദ രോഗികള്‍, തീവ്രരോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാം. സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഓഫീസ് മേധാവിക്ക് അനുമതി നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: