ചണ്ഡീഗഢ്: മി ടൂ ആരോപണത്തില്‍ കുടുങ്ങിയ ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയെ അന്ന് രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്ന് ക്യാപ്റ്റന്‍ അമരീ്ന്ദര്‍ സിങ്ങ്.
‘അന്ന് ചരണ്‍ജിത് സിങ്ങ് ഛന്നി കാലില്‍ വീണ് കരഞ്ഞപ്പോഴാണ് രക്ഷിച്ചത്. ജീവിതകാലം മുഴുവന്‍ എന്നോട് കൂറുണ്ടായിരിക്കുമെന്ന് ആണയിട്ടിരുന്നു,’- അമരീന്ദര്‍ സിങ്ങ് പറഞ്ഞു.
“ഇപ്പോള്‍ ഛന്നിയുടെ നിറം മാറി. കഴിഞ്ഞ രണ്ട് വര്‍ഷമായി എന്നില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാന്‍ അയാള്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയെ തടഞ്ഞതിന് പിന്നില്‍ ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ്,” -ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് പറഞ്ഞു. ‘തൊട്ട് മുന്‍പ് ആ പാലത്തിലൂടെ ഞാന്‍ കടന്നുപോയതാണ്. അപ്പോള്‍ പ്രശ്‌നമുണ്ടായില്ല. പിന്നീടാണ് അതേ പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനം ഏറെ നേരം കുടുങ്ങിയത്. ഇത് ആസൂത്രിത നീക്കമല്ലാതെ എന്താണ്?’- അമരീന്ദര്‍ സിങ്ങ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: