ലണ്ടന്‍: റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന ഭീതിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ ഉക്രെയ്‌നിലേക്ക് 2000ഓളം ടാങ്ക് വേധ ആയുധങ്ങളും 30 എലീറ്റ് ട്രൂപ്പുകളേയുമയച്ചു. ‘ഈ ആയുധ വിന്യാസം സാധാരണമല്ലെന്നും, ടാങ്കുകളും യുദ്ധവാഹനങ്ങളും റോക്കറ്റ് പീരങ്കികളും ഹ്രസ്വദൂര ബാലിസ്റ്റിക് മിസ്സൈലുകളും സജ്ജമാക്കിയിട്ടുണ്ട്,’- ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി പറഞ്ഞു.
ബ്രിട്ടന്റെ നിരീക്ഷണപ്പറക്കലിനുള്ള വിമാനവും ഉക്രെയ്‌നിലേക്ക് അയച്ചിട്ടുണ്ട്. ഇതെല്ലാം ഓപറേഷണല്‍ ഓര്‍ബിറ്റല്‍ എന്ന പേരിലുള്ള ബ്രിട്ടന്റെ ഉക്രെയ്‌നിലുള്ള സുരക്ഷാ സഹായദൗത്യപ്രദേശത്താണ് വിന്യസിക്കുക. 2015ല്‍ റഷ്യ ക്രിമിയയെ അടര്‍ത്തിയെടുത്തതോടെയാണ് ഓപ്പറേഷണല്‍ ഓര്‍ബിറ്റല്‍ ആരംഭിച്ചത്. റഷ്യയുടെ ഏകദേശം 1,27000 സൈനികരാണ് ഉക്രെയ്ന്‍ അതിര്‍ത്തിയായ കീവില്‍ ഏത് നിമിഷവും ആക്രമിക്കാന്‍ യുദ്ധത്തിന് സന്നദ്ധമായി നിലകൊള്ളുന്നത്.
ബ്രിട്ടീഷ് ആര്‍മിയുടെ പുതുതായി രൂപപ്പെടുത്തിയ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ബ്രിഗേഡിന്റെ ഭാഗമായ റേഞ്ചര്‍ റെജിമെന്‍റ് ടാങ്ക് വേധ ആയുധങ്ങള്‍ ഘടിപ്പിച്ച സൈനിക വിമാനങ്ങളും കീവിലുള്ള സൈനികരെ സഹായിക്കാന്‍ അയച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഉക്രെയ്‌നിലെ കീവില്‍ പട്ടാളക്കാരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ സ്രമിച്ചുവരുന്നുണ്ടെങ്കിലും ഈയാഴ്ചയാണ് കൂടുതലായി ആയുധങ്ങള്‍ അയച്ച് റഷ്യയുടെ ആക്രമണത്തെ ചെറുക്കാനുള്ള സൈനിക സഹായം വര്‍ധിപ്പിച്ചത്. പ്രാഥമിക പരിശീലനം നല്‍കാന്‍ യുകെ വിദഗ്ധ സൈനികരില്‍ ചെറിയൊരു ഭാഗം ഉക്രെയ്‌നിലേക്ക് പോകുമെന്ന് ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലേസ് ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു.ബ്രിട്ടന്‍ അതിന്റെ സഖ്യകക്ഷികള്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും വാലേസ് പറഞ്ഞു.
ആപല്‍ക്കരമായ ആയുധങ്ങള്‍ കീവില്‍ വിന്യസിക്കുക വഴി ഈ മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്ന് റഷ്യ ബ്രിട്ടനെ കുറ്റപ്പെടുത്തി. മാരകമായ ആയുധങ്ങളടങ്ങിയ ചരക്കുകപ്പല്‍ അയക്കുക വഴി ഉക്രെയ്‌നിലെ സംഘര്‍ഷം വര്‍ധിക്കുകയാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്,’- ലണ്ടനിലെ മോസ്‌കോ എംബസി ട്വീറ്റില്‍ പറഞ്ഞു.
അതേ സമയം യുഎസും ഉക്രെയ്‌നെ കാര്യത്തില്‍ റഷ്യയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഉക്രെയ്‌നെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന് താക്കീത് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: