തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (ഐഒബി) പ്രവര്‍ത്തനങ്ങള്‍ സുഗമവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഓസ്പിന് ടെക്നോളജീസ് െ്രെപവറ്റ് ലിമിറ്റഡിന്റെ ‘ഓസ്പിന്‍ഡോക്സ്’ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തും. ഉപഭോക്തൃസേവനം ഉള്‍പ്പെടെയുള്ള ഐഒബിയുടെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഈ പ്ലാറ്റ് ഫോമിന്റെ പിന്‍ബലത്തോടെ കരുത്താര്ജ്ജിപ്പിക്കുന്നതിനാണ് ടെക്നോപാര്‍ക്കിലെ സ്ഥാപനമായ ഓസ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ബാങ്കിംഗ് ഭരണനിര്‍വ്വഹണ സംവിധാനങ്ങള്‍ അത്യാധുനികമാക്കുന്നതിന് ധനലക്ഷ്മി ബാങ്ക് ഓസ്പിനെ തെരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലും വിദേശത്തുമായി വിപുലമായ അടിത്തറയുള്ള ഓസ്പിന് ഐഒബിയില്‍ നിന്നും കരാര്‍ ലഭിച്ചത്.
ഓസ്പിന്റെ ബിസിനസ് പ്രോസസ് മാനേജ്മെന്റ് (ബിപിഎം) മോഡ്യൂളായ ‘ഓസ്പിന്‍ഡോക്സ്’ ഐഒബിയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളും ഉപഭോക്തൃ ഇടപെടലുകളും സുതാര്യതയോടും കാര്യക്ഷമതയോടും കൂടി വളരെ കുറഞ്ഞ ടേണ്‍ എറൗണ്ട് ടൈമിനുള്ളില്‍ (ടിഎടി) പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്ന് ഓസ്പിന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ പ്രസാദ് വര്‍ഗീസ് പറഞ്ഞു.
ധനകാര്യ സ്ഥാപനത്തിലെ എല്ലാ ബിസിനസ് പ്രക്രിയകളേയും ഈ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടുവരാനാകും. ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ പ്ലാറ്റ് ഫോമില്‍ കേന്ദ്രീകരിക്കാന്‍ ഓസ്പിന്റെ ദേശീയ, അന്തര്‍ദേശീയ പ്രവര്‍ത്തന പരിചയമുള്ള ഗവേഷണവികസന സംഘത്തേയും ഉദ്യോഗസ്ഥരേയും നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക പ്രതിവിധികള്‍ അതിവേഗം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ‘ബില്‍ഡ് ഫാസ്റ്റ്, ലെസ്സ് കോഡ്, നോ കോഡ്’ മാതൃകയാണ് പിന്തുടരുന്നതെന്ന് ഓസ്പിന് ഡയറക്ടറും ചീഫ് ടെക്നിക്കല്‍ ഓഫീസറുമായ കിഷോര്‍ കുമാര്‍ പറഞ്ഞു.
ചിട്ടപ്പെടുത്താവുന്ന തരത്തിലുള്ള സേവനാധിഷ്ഠിതമായ പുതുതലമുറ സോഫ്റ്റുവെയര്‍ ലഭ്യമാക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. എല്ലാ ബിസിനസ് ആവശ്യകതകള്‍ക്കുമായി മികച്ച റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, നിര്‍മ്മിതബുദ്ധി, മെഷീന് ലേണിംഗ് എന്നിവ സംയോജിപ്പിച്ചാണ് പ്ലാറ്റ് ഫോം രൂപകല്‍പ്പന ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2009ല്‍ ആരംഭിച്ച ഓസ്പിന് ലോകമെമ്പാടുമുള്ള 80ല്‍ അധികം സംരംഭങ്ങള്‍ക്ക് ഏറ്റവും മികച്ച അത്യാധുനിക സാങ്കേതികവിദ്യാ പ്രതിവിധികള്‍ ലഭ്യമാക്കുന്നുണ്ട്. ബാങ്കിംഗ് ധനകാര്യ സേവന ഇന്‍ഷുറന്‍സ് (ബിഎഫ്എസ്ഐ) മേഖയിലെ ഇരുപതിലധികം ഉപഭോക്താക്കളുണ്ട്. പൊതുസ്വകാര്യസഹകരണ ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സംസ്ഥാന ഫണ്ടിംഗ് ബോര്‍ഡുകള്‍ തുടങ്ങിയവയും ഇവയില്‍ ഉള്‍പ്പെടുന്നു.
ഓപ്സിന് ഇതിനോടകം ഇന്ത്യ, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ചുവടുറപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം യൂറോപ്പിലേയും അമേരിക്കയിലേയും വിപണികളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും പ്രസാദ് വര്‍ഗീസ് അറിയിച്ചു.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഡിജിറ്റല്‍ ഡോക്കുമെന്റ് ഫയലിംഗ് സിസ്റ്റം (ഡിഡിഎഫ്എസ്) ലഭ്യമാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ ഡിജിറ്റല്‍വത്ക്കരണ സാങ്കേതിക മുന്നേറ്റത്തില്‍ ഓസ്പിന് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
ബിസിനസ് ഉപയോക്താക്കള്‍ക്ക് ഉള്ളടക്കത്തെ കേന്ദ്രീകൃതമായി നിയന്ത്രിക്കുന്നതിനും സങ്കീര്ണപ്രക്രിയകളെ യന്ത്രവല്‍ക്കരിക്കുന്നതിനും ഓസ്പിന്‍ഡോക്സ് കരുത്തേകും. കോഡുകള്‍ കുറച്ചുമാത്രമേയുള്ളൂ എന്ന സവിശേഷത മറ്റുള്ളവരുടെ പിന്തുണയില്ലാതെ കൈകാര്യം ചെയ്യേണ്ട ആപ്ലിക്കേഷനുകള്‍ വേഗത്തില്‍ രൂപപ്പെടുത്താനും നടപ്പിലാക്കാനും സഹായിക്കുന്നു. പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രവര്‍ത്തനപുരോഗതി തത്സമയം മനസ്സിലാക്കുന്നതിനും സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാകുന്നതിനും സാധിക്കും.
ഉള്ളടക്ക സേവനം, ഡോക്യുമെന്റ് മാനേജ്മെന്റ്, ബിസിനസ് പ്രോസസ് മാനേജ്മെന്റ്, റെക്കോര്‍ഡ്സ് മാനേജ്മെന്റ്, സര്‍ക്കാരിന്റേയും ബാങ്ക്, സംരംഭങ്ങള്‍ എന്നിവയുടേയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള പ്രതിവിധികളുമാണ് ഓസ്പിന് പ്രദാനം ചെയ്യുന്നത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സാന്നിധ്യത്തിനു പുറമേ ഓസ്പിന് യുഎഇയിലും ഓഫീസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: