Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ടി. പദ്മനാഭന്‍ പറയുന്നു; കേളപ്പനെ മറന്ന സ്മാരകം ചരിത്രത്തിന്റെ മാനഭംഗം

കല്ലിലും ലോഹത്തിലും തീര്‍ത്ത സ്മാരകങ്ങളില്ലെങ്കിലും ജനഹൃദയങ്ങളില്‍ കേളപ്പന്‍ എന്നും ജീവിക്കും. പക്ഷെ, അതല്ലല്ലോ കാര്യം. ഗുരുവായൂരെ ഈ സത്യഗ്രഹ സ്മാരകത്തിന്റെ പിറകിലത്തെ ബുദ്ധി ആരുടെതാണെന്നറിയില്ല. പക്ഷെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഇത് ചരിത്രത്തെ തമസ്‌കരിക്കലാണ്. ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇതുചെയ്തവര്‍ക്ക് കാലം മാപ്പുകൊടുക്കില്ല.'

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jan 21, 2022, 06:00 am IST
in Article

ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ഇടത് സര്‍ക്കാര്‍ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ സ്മാരകമായി സമരനായകനായിരുന്ന കേളപ്പജിയുടെ പ്രതിമയ്‌ക്ക് പകരം എകെജിയുടെ പ്രതിമ സ്ഥാപിച്ചത് ചരിത്രത്തെ മാനഭംഗപ്പെടുത്തലാണെന്ന് ടി. പദ്മനാഭന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണത്തിന്റെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ (ജനുവരി 23-29) ‘കേളപ്പന്‍ എന്ന അനുഭവം’ എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം കേളപ്പജിയോടുള്ള അവഗണനയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായ എ.കെ.ജി. ഇന്നുണ്ടായിരുന്നെങ്കില്‍ ആദ്യം ചെയ്യുക ആ സ്മാരകം ഇടിച്ചുനിരത്തുകയായിരിക്കും ചെയ്യുക എന്നും പദ്മനാഭന്‍ പറയുന്നു. കേരളത്തിലെ സ്വാതന്ത്ര്യസമര പോരാട്ടത്തിനും സര്‍വ്വോദയ പ്രസ്ഥാനത്തിനും വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയ സാമൂഹ്യവിപഌവങ്ങള്‍ക്കും നേതൃത്വം നല്‍കിയ കെ. കേളപ്പന്റെ വേര്‍പാടിന് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി കേരളത്തില്‍ മാറിമാറി ഭരിച്ചവരാരും തയ്യാറായില്ല. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കേളപ്പജി ജനിച്ച പ്രദേശത്തും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന മലപ്പുറത്തെ തവന്നൂരിലും ഒരു സ്മാരകം ഉണ്ടായില്ല. തവന്നൂരില്‍ ഈയിടെയാണ് ദേശസ്‌നേഹികളായ കുറച്ചുപേര്‍ ചേര്‍ന്ന് ഒരു സമാധിമണ്ഡപം നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായ കോഴിക്കോട്, മലപ്പുറം ജില്ലകളിലെവിടെയും കേളപ്പന്റെ ഓര്‍മ്മകള്‍ അടയാളപ്പെടുത്തുന്ന ഒന്നും തന്നെ  അദ്ദേഹം നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടി പല തവണ കേരളം ഭരിച്ചിട്ടും സ്ഥാപിച്ചിട്ടില്ല. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ സ്മാരകം ക്ഷേത്രപരിസരത്ത് ഉണ്ടാക്കിയപ്പോഴും സമരത്തിന് നേതൃത്വം നല്‍കിയ കേളപ്പജിയെ ഒഴിവാക്കി, പകരം വളന്റിയര്‍ ക്യാപ്റ്റനായിരുന്ന എ.കെ. ഗോപാലന്റെ പ്രതിമ മാത്രം സ്ഥാപിച്ചു.  

‘കേളപ്പന്‍ കഥാവശേഷനായിട്ട് കാലമേറെയായി. ഇതുവരെയായിട്ടും പിറന്ന നാടിനുവേണ്ടി തന്റെ സര്‍വ്വസ്വവും സമര്‍പ്പിച്ച ആ നിസ്വാര്‍ത്ഥ സേവകന് സമുചിതമായ ഒരു സ്മാരകം ഉയര്‍ന്നുവന്നിട്ടില്ല. ഒരു സ്മാരകം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതിന് ഏറ്റവും ഉചിതമായ സ്ഥലം ഗുരുവായൂരാണെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കാതിരിക്കില്ല. മഹത്തായ ക്ഷേത്രപ്രവേശന സമരത്താല്‍ അദ്ദേഹം ചരിത്രം സൃഷ്ടിച്ചത് ഗുരുവായൂരാണല്ലോ. ഈ അടുത്തകാലത്ത് ഗുരുവായൂരമ്പലത്തിന്റെ കിഴക്കേ നടയില്‍ സത്യഗ്രഹസമരനായകന് ഒരു സ്മാരകം ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷേ, അത് കേളപ്പനുള്ളതല്ല. സമരകാലം മുഴുവന്‍ കേളപ്പന്റെ സഹായിയും പ്രിയശിഷ്യനുമായ എകെജിയുടെ പേരിലാണ്!

കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് എകെജി. അദ്ദേഹമിന്നുണ്ടായിരുന്നെങ്കില്‍ ആദ്യം ചെയ്യുക ആ സ്മാരകം ഇടിച്ചുനിരത്തുകയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കല്ലിലും ലോഹത്തിലും തീര്‍ത്ത സ്മാരകങ്ങളില്ലെങ്കിലും ജനഹൃദയങ്ങളില്‍ കേളപ്പന്‍ എന്നും ജീവിക്കും. പക്ഷെ, അതല്ലല്ലോ കാര്യം. ഗുരുവായൂരെ ഈ സത്യഗ്രഹ സ്മാരകത്തിന്റെ പിറകിലത്തെ ബുദ്ധി ആരുടെതാണെന്നറിയില്ല. പക്ഷെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഇത് ചരിത്രത്തെ തമസ്‌കരിക്കലാണ്. ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇതുചെയ്തവര്‍ക്ക് കാലം മാപ്പുകൊടുക്കില്ല.’

കേളപ്പജി കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ കക്ഷികളാല്‍ വിസ്മൃതനാകേണ്ടി വന്നതിന്റെ കാരണത്തെ കുറിച്ചും പദ്മനാഭന്‍ ചില സൂചനകള്‍ നല്‍കുന്നു. അവസാനകാലത്ത്, 1968ല്‍ തളിക്ഷേത്ര സമുദ്ധരണത്തിനായി നടന്ന പ്രക്ഷോഭത്തിന്റെ നായകത്വം കേളപ്പജി ഏറ്റെടുത്തതാണ് ചരിത്രത്തില്‍ നിന്നുതന്നെ അദ്ദേഹത്തെ ഉന്മൂലനം ചെയ്യത്തക്കവിധത്തില്‍ ഇടത്-വലത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ അകറ്റിനിര്‍ത്താന്‍ കാരണമെന്ന സൂചനയാണ് പദ്മനാഭന്‍ ലേഖനത്തില്‍ നല്‍കുന്നത്. ബ്രിട്ടീഷുകാരാല്‍ നിരവധി തവണ അറസ്റ്റും ജയില്‍ശിക്ഷയും നേരിട്ട കേളപ്പന് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി അറസ്റ്റുവരിക്കേണ്ടി വന്നത് തളി ക്ഷേത്ര സമരത്തിലായിരുന്നു എന്ന് അദ്ദേഹം പറയുന്നു. കേളപ്പന്‍ മുസഌം വിരോധിയാണ്, കേളപ്പന്‍ സംഘിയാണ് തുടങ്ങിയ അപവാദ പ്രചാരണങ്ങളും ഉണ്ടായെന്ന് പദ്മനാഭന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags: keralaരാഷ്ട്രീയംഎ കെ ജികെ കേളപ്പന്‍ടി. പത്മാനാഭന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.