കണ്ണൂര്‍: മന്ത്രി എം.വി. ഗോവിന്ദന് പങ്കെടുത്ത സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരയോഗത്തിനിടെ ഉണ്ടായര് സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ സ്വര്‍ണ്ണമാല ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മോഷ്ടിച്ചു. ജയ്ഹിന്ദ് ന്യൂസിലെ ക്യാമറമാന് മനേഷ് കൊറ്റാളിയുടെ രണ്ടര പവന്റെ മാലയാണ് സംഘര്‍ഷത്തിനിടെ ഡിവൈഎഫഐ പ്രവര്‍ത്തകര്‍ പൊട്ടിച്ചെടുത്ത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മനേഷിന്റെ മാല കവര്‍ന്നത്. തന്റെ വര്‍ഷങ്ങളുടെ അധ്വാനമാണ് മാലയെന്നും, കവര്‍ന്നവര്‍ തിരിച്ച് നല്‍കണമെന്നും മനേഷ് ആവശ്യപ്പെട്ടും. മോഷണം സംബന്ധിച്ച് പോലീസിലും അദേഹം പരാതി നല്‍കിയിട്ടുണ്ട്.
എംവി ജയരാജന്റെ അനുയായികളാണ് സ്വര്‍ണ്ണ മാല കവര്‍ന്നതെന്നും അരോപണം ഉയര്‍ന്നിട്ടുണ്ട്. മന്ത്രി പങ്കെടുത്ത ചടങ്ങിലേക്ക് തള്ളിക്കയറാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. എം.വി.ജയരാജന്, പി.ജയരാജന് അടക്കം സിപിഎമ്മിന്റെ കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളാണ് ദിനേശ് ഓഡിറ്റോറിയത്തിലെ ചടങ്ങിനെത്തിയിരുന്നത്. അടച്ചിട്ട ഹാളില്‍ യോഗം തുടങ്ങിയ ഉടന്‍ കതകില്‍ ശക്തമായി അടിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍. വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലാണ് ചില യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത്. പോലീസുകാര്‍ ഇവരെ നീക്കുന്നതിനിടെ സിപിഎംഡിവൈഎഫ്ഐ സംഘമെത്തി റിജിലിനേയും സംഘത്തേയും വളഞ്ഞിട്ട് അടിച്ചു.
പോലീസ് നോക്കിനില്‍ക്കെയാണ് ആക്രമം. ഹാളിന്റെ മുന്നില്‍ നിന്ന് റിജിലിനെ അടിച്ച് പുറത്തേക്ക് ഓടിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓടി രക്ഷപെട്ടത്. ഓടുന്ന വഴിയിലും സിപിഎം പ്രവര്‍ത്തകര്‍ റിജിലിനേയും സംഘത്തേയും പിന്നാലെ എത്തി മര്‍ദിച്ചു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പിന്നിലൂടെ എത്തിയ ഡിവൈഎഫ്ഐ സംഘമാണ് മാല കവര്‍ന്നതെന്ന് മനേഷ് വ്യക്തമാക്കി.
അതേസമയം, സമാധാനപരമായി പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച സിപിഎം ഡിവൈഎഫ് ഐ ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. ആക്രമണം ചിത്രീകരിച്ച ജയ്ഹിന്ദ് ചാനലിന്റെ സംഘത്തേയും സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. ജയ്ഹിന്ദ് ന്യൂസിലെ കണ്ണൂരിലെ ജീവനക്കാരനായ മനേഷ് കൊറ്റാളിയുടെ രണ്ടര പവന്റെ മാലയും ഗുണ്ടകള്‍ മോഷ്ടിച്ചു. കൊള്ളസംഘം പെരുമാറുന്നത് പോലെയാണ് സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. അതിന് തെളിവാണ് മാല മോഷ്ടിച്ച സംഭവമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: