തൃശൂര്‍: കുതിരാന്‍ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു. തൃശൂരില്‍ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് ഇതുവഴി കടത്തി വിട്ടു തുടങ്ങി. ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഒഴിവാക്കി ഇനി ഒറ്റ വരിയാക്കും. പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.
രണ്ടാം തുരങ്കം ഏപ്രില്‍ അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, തുരങ്കം സഞ്ചാരയോഗ്യമായ സാഹചര്യത്തിലാണ് തുറന്നു നല്‍കാമെന്ന നിര്‍ദേശം ദേശീയപാതാ അതോറിറ്റി നടത്തിയത്. എന്നാല്‍ ടണല്‍ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ നാഷണല്‍ ഹൈവേ അതോറിറ്റി മന്ത്രിമാരെ അറിയിച്ചില്ല.
കുതിരാന്‍ ടണലിന്റെ ബാക്കിയുള്ള പണികളും തീര്‍ത്ത് പൂര്‍ണമായ പ്രവര്‍ത്തനം ഏപ്രില്‍ അവസാനത്തോടെ തന്നെ ഉണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പണികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ തുരങ്കത്തിന്റെ കുറച്ചു ഭാഗം തുറക്കുകയാണെന്നാണ് ഹൈവേ അതോറിറ്റി പറയുന്നത്. പൂര്‍ണമായി തുരങ്കം തുറന്ന് നല്‍കുന്നത് റോഡ് സുഗമമായി ഗതാഗതത്തിന് സജ്ജമായതിന് ശേഷം മാത്രമാകുമെന്നും മന്ത്രി കെ രാജനും പറഞ്ഞു.
944 മീറ്റര്‍ നീളമുള്ള രണ്ടാം തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാണു പൂര്‍ത്തീകരിച്ചത്. 2021 ജൂലായ് 31നായിരുന്നു ഒന്നാം തുരങ്കം തുറന്നു നല്‍കിയത്. ഒന്നാം തുരങ്കത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം തുരങ്കത്തിന്റെ ഉള്‍ഭാഗം മുഴുവനായി ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ് നടത്തിയിട്ടുണ്ട്. അര്‍ദ്ധവൃത്താകൃതിയിലുള്ള തുരങ്കങ്ങളാണ് കുതിരാനില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: