കേന്ദ്രസര്‍വ്വകലാശാലയായ ഹൈദരാബാദിലെ ദി ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗുവേജസ് (ഇഎഫ്എല്‍) യൂണിവേഴ്സിറ്റി നടത്തുന്ന എംഎ ഇംഗ്ലീഷ് (ഡിസ്റ്റന്‍സ് മോഡ്) കോഴ്സ് പ്രവേശനത്തിന് ഫെബ്രുവരി 10 വരെ അപേക്ഷകള്‍ സ്വീകരിക്കും.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.efluniversity.ac.in ല്‍ ലഭ്യമാണ്. പ്രവേശന യോഗ്യത ബാച്ചിലേഴ്സ് ബിരുദമാണ്.
അപേക്ഷ, പ്രോഗ്രാം ഫീസ്- ജനറല്‍ വിഭാഗം- 6,160 രൂപ, എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 3,740 രൂപ. ഭിന്നശേഷിക്കാര്‍ (വിഎച്ച്സി/പിഎച്ച്സി) 1,320 രൂപ. The EFL university, Hyderabad ന് മാറ്റാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി ഫീസ് നല്‍കാം. ഓണ്‍ലൈനായും ഫീസ് അടയ്ക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം The Dean, School of Distance Education, The English and Foreign Languages University, Hyderabad എന്ന വിലാസത്തില്‍ അയയ്ക്കണം. നാല് സെമസ്റ്ററുകളടങ്ങിയ രണ്ടു വര്‍ഷത്തെ കോഴ്സാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: