പരവൂര്‍: പരവൂരില്‍ സബ്ട്രഷറി കെട്ടിടം നിര്‍മിക്കാന്‍ പണം അനുവദിച്ച് മൂന്നുവര്‍ഷമായിട്ടും കെട്ടിടം പണി തുടങ്ങിയില്ല. പരവൂര്‍ നഗരസഭ ബസ് സ്റ്റാന്‍ഡില്‍ നിര്‍മിക്കുന്ന വ്യാപാരസമുച്ചയത്തില്‍ താഴത്തെ നിലയാണ് സബ്ട്രഷറിക്ക് നല്‍കേണ്ടത്. മൂന്നേകാല്‍ കോടിയാണ് ധനകാര്യവകുപ്പ് ഇതിന് അനുവദിച്ചത്.
നഗരസഭയുമായി ധാരണയുണ്ടാക്കിയിട്ടാണ് തുക വകയിരുത്തിയത്. എന്നാല്‍, വ്യാപാരസമുച്ചയ നിര്‍മാണത്തിന്റെ പ്രാഥമികനടപടികള്‍പോലും ആരംഭിച്ചിട്ടില്ല. അനുവദിച്ച ഫണ്ട് പാഴായിപ്പോകുമെന്ന് സൂചനയുണ്ട്. സമീപപ്രദേശങ്ങളില്‍ ട്രഷറി ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടം ഉണ്ടാകുമ്പോഴും പരവൂരില്‍ സബ്ട്രഷറി, വാടകക്കെട്ടിടത്തിലാണ്. മാര്‍ക്കറ്റ് റോഡിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിലായി പരിമിതമായ സൗകര്യങ്ങളിലാണ് സബ് ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ശാരീരികബുദ്ധിമുട്ടുള്ള പെന്‍ഷന്‍കാര്‍ പടികയറി രണ്ടാംനിലയിലെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
തിരക്കുള്ള സമയങ്ങളില്‍ ഇരിക്കാനുള്ള സൗകര്യംപോലുമില്ല. സന്ദര്‍ശകര്‍ കടത്തിണ്ണയിലും റോഡരികിലും കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പൊതുശൗചാലയവും അടുത്തൊന്നുമില്ല. സബ്ട്രഷറി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് പ്രമേയം പാസാക്കി നഗരസഭാധ്യക്ഷയ്ക്ക് നല്‍കിയിരുന്നു. വ്യാപാരസമുച്ചയം നിര്‍മിക്കാന്‍ ഒന്‍പതുകോടിയാണ് ചെലവുവരുന്നത്. ഇതില്‍ ആറുകോടിയാണ് നഗരസഭ കണ്ടെത്തേണ്ടത്. ഇത് വായ്പയെടുക്കാനാണ് തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: