കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഗ്രന്ഥകാരനുമായ ആര്. ഹരിയുടെ ‘വ്യാസ ഭാരതത്തിലെ ഭീഷ്മര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. എളമക്കര മാധവ നിവാസില്‍ ചേര്‍ന്ന ചടങ്ങില്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് പുസ്തകം ഏറ്റുവാങ്ങി.
മഹാഭാരതത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളെ വ്യാസ വീക്ഷണത്തോടെ കാലോചിതമായി അവതരിപ്പിക്കുന്ന പുസ്തക പരമ്പരയുടെ ഭാഗമാണ് വ്യാസ ഭാരതത്തിലെ ഭീഷ്മര്‍. പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനന് നായരാണ് അവതാരിക എഴുതിയിരിക്കുന്നത്. വ്യാസ ഭാരതത്തിലെ ശ്രീകൃഷ്ണന്, കര്ണന്, ദ്രൗപദി, നാരദന്, വിദുരര്‍ എന്നിവയാണ് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. കുരുക്ഷേത്ര പ്രകാശന് ആണ് പ്രസാധകര്. ചടങ്ങില്‍ ആര്. ഹരി, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, കുരുക്ഷേത്ര എംഡി സി.കെ. രാധാകൃഷ്ണന്, എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തില്‍ വിശ്രമിക്കുന്ന ആര്. ഹരിയെ സന്ദര്‍ശിക്കുന്നതിനു കൂടിയാണ് സര്‍സംഘചാലക് ഇന്നലെ കൊച്ചിയിലെത്തിയത്. പിന്നീട് അദ്ദേഹം ട്രെയിനില്‍ കന്യാകുമാരിയിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: