ന്യൂദല്‍ഹി: ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞ ശേഷം ലോകമെമ്പാടും കാണ്ടാമൃഗസംരക്ഷണത്തിന് ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സണ്. ഇപ്പോള്‍ ഇന്ത്യയില്‍ കാണ്ടാമൃഗങ്ങളുടെ വംശനാശം തടയുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിന് കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററിലൂടെ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. 2021ല്‍ മൃഗവേട്ടക്കാര്‍ക്ക് കൊല്ലാന്‍ കഴിഞ്ഞത് ഒരേയൊരു കണ്ടാമൃഗത്തെയാണ്.
മൃഗമോഷ്ടാക്കളുടെ വേട്ടയാടല്‍ മൂലം കാണ്ടാമൃഗങ്ങളുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞുവരുന്നതായി ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതിന് ഫലപ്രദമായി തടയിടാന്‍ പ്രധാനമന്ത്രി മോദിക്കും വന്യമൃഗസംരക്ഷകര്ക്കും സാധിച്ചുവെന്നാണ് കെവിന് പീറ്റേഴ്സിന്റെ അഭിനന്ദനം.
‘നന്ദി…നരേന്ദ്രമോദിക്കും ഇന്ത്യയിലും മൃഗങ്ങളെ സംരക്ഷിക്കാന്‍ ജീവിതം ബലിയര്‍പ്പിച്ച എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നന്ദി….ഇത്തരത്തിലുള്ള ഒരു പാട് പേരെ ഞാന്‍ കണ്ടു. ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു,’- ട്വീറ്റില്‍ കെവിന് പീറ്റേഴ്സണ് പറയുന്നു. കാണ്ടാമൃഗവേട്ട 21 വര്‍ഷത്തിനിടയില്‍ 2021ല്‍ ഏറ്റവും കുറഞ്ഞിരിക്കുന്നുവെന്ന് പറയുന്ന ഓര്‍ഗനൈസര്‍ വീക്ക്ലിയുടെ റിപ്പോര്‍ട്ട് എടുത്തുപറഞ്ഞായിരുന്നു കെവിന് പീറ്റേഴ്സണന്റെ ഈ ട്വീറ്റ്. 2021ല്‍ ആകെ വേട്ടക്കാര്‍ക്ക് കൊല്ലാന്‍ കഴിഞ്ഞത് ഒരേയൊരു കാണ്ടാമൃഗത്തെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: