തിരുവനന്തപുരം: വിവാദമായ മൂന്നാറിലെ രവീന്ദ്രന് പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. അഞ്ഞൂറോളം പട്ടയങ്ങളാണ് ഇതോടെ റദ്ദാകുന്നത്. നാല് വര്‍ഷത്തെ പരിശോധനകള്‍ക്ക് ശേഷമാണ് പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നത്. മൂന്നാറിലെ പാര്‍ട്ടി ഓഫീസുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വരെ അനധികൃത പട്ടയമെന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഈ പട്ടയം 1999ല്‍ ദേവികുളത്ത് അഡീ. തഹസില്‍ദാരുടെ ചുമതല വഹിക്കവെ എം. ഐ. രവീന്ദ്രന് നല്കിയവയാണ് പിന്നീട് രവീന്ദ്രന് പട്ടയങ്ങള്‍ എന്നപേരില്‍ വിവാദമായത്. മുന്‍ എംഎല്‍എ രാജേന്ദ്രന്റെ വീടു വരെ അനധികൃത ഭൂമിയിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ദേവികുളം പഞ്ചായത്തിലെ ഒന്‍പത് ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കായി നല്കിയ 530 പട്ടയങ്ങളാണ് റദ്ദാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അര്‍ഹരായവര്‍ക്ക് പട്ടയങ്ങള്‍ക്കായി വീണ്ടും അപേക്ഷിക്കാനുള്ള സൗകര്യം നല്കി കൊണ്ടാകണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും കളക്ടര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: