ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം.അനന്തനാഗിലാണ് സംഭവം. വാഹനത്തിലെത്തിയ ഭീകര സംഘം സിആര്‍പിഎഫ് സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സിആര്‍പിഎഫ് ബങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നാല് ബുള്ളറ്റുകള്‍ ബങ്കറുകളില്‍ പതിച്ചു. സംഭവ ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്. ആക്രമണത്തില്‍ ആരും മരിക്കുകയോ, പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: