ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സഹോദരന് ബിജെപിയില്‍ ചേര്‍ന്നു. റിട്ട. കേണല്‍ വിജയ് റാവത്ത് ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു. ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ചടങ്ങില്‍ സന്നിഹിതനായിരുന്നു.
പ്രധാനമന്ത്രിയുടെ ആദര്‍ശങ്ങളാണ് തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് വിജയ് റാവത്ത് പറഞ്ഞു. നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണം രാജ്യത്തെ ഉജ്ജ്വലമായി മുന്നോട്ട് നയിക്കുന്നുവെന്നും അദേഹം പറഞ്ഞു. 34 വര്‍ഷത്തെ സൈനിക ജീവിത്തിന് ശേഷം കേണല്‍ പദവിയിലിരിക്കെയാണ് വിജയ് റാവത്ത് വിരമിക്കുന്നത്.
ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി ഇന്ന് പുലര്‍ച്ചെ റിട്ട. കേണല്‍ വിജയ് റാവത്തുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു. ബിപിന്‍ റാവത്തിന്റെ ഇളയ സഹോദരനാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: