Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ തല്ലുമെന്ന വെല്ലുവിളി; അറസ്റ്റ് ചെയ്യണമെന്ന് ബിജെപി;ചീത്തവിളിച്ചത് മോദിയെയല്ല, അതേ പേരുള്ള ഒരു ലോക്കല്‍ ഗുണ്ടയെ ആണെന്ന് നാനാ പടോളെ

മോദിയെ തല്ലുമെന്ന മഹാരാഷ്‌ട്ര കോണ്‍ഗ്രസ് നേതാവ് നാന പടോളയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ്ങ് കോഷിയാരിയെ കണ്ട് നിവേദനം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 04:38 pm IST
in India

മുംബൈ: മോദിയെ തല്ലുമെന്ന മഹാരാഷ്‌ട്ര കോണ്‍ഗ്രസ് നേതാവ് നാന പടോളയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ്ങ് കോഷിയാരിയെ കണ്ട് നിവേദനം നല്‍കി.

മഹാരാഷ്‌ട്ര നിയമസഭാ പ്രതിപക്ഷനേതാവ് പ്രവീണ്‍ ദരേക്കറുടെ നേതൃത്വത്തിലുള്ള സംഘമാണ് നാനാ പടോളെയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിനും പരാതി നല്‍കി. നേരത്തെ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗാഡ്കരിയും നാരായണ്‍ റാണെയും നാനാ പടോളെയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

‘പ്രധാനമന്ത്രിയെ തല്ലണമെന്ന് സംസാരിക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം പ്രധാനമന്ത്രിയോട് അത്രയ്‌ക്ക് കടുത്ത വിരോധമുണ്ട്. ഈ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസമുണ്ട്. പഞ്ചാബിലെ സംഭവത്തില്‍ നിന്നു തന്നെ ഇത് വ്യക്തമാണ്. പ്രധാനമന്ത്രിയ്‌ക്കെതിരെ വിലകുറഞ്ഞ ഭാഷ ഉപയോഗിച്ച നാനാ പടോളെയ്‌ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണം. നാനാ പടോളെയ്‌ക്കെതിരെ കേസെടുക്കാന്‍ മഹാരാഷ്‌ട്ര പൊലീസിനോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുന്നു,’ ഗവര്‍ണ്ണ കോഷിയാരിക്ക് ബിജെപി നല്‍കിയ നിവേദനം പറയുന്നു.

കഴിഞ്ഞ ദിവസം നാനാ പടോളെ ഭാന്ദ്രയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ വീഡിയോ മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ആ പ്രസംഗത്തില്‍ മോദിയെ ‘എനിക്ക് തല്ലാം, ചീത്ത വിളിക്കാം’ എന്ന് നാന പടോളെ പറയുന്നത് കേള്‍ക്കാം. ‘ഇത്രയ്‌ക്ക് തരംതാണ രീതിയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ് ഒരു രാഷ്‌ട്രീയ സംഘടനയോ അതോ ഭീതി പരത്തുന്ന ഭീകരസംഘടനയോ?’- ഫഡ്‌നാവിസ് ചോദിക്കുന്നു.

‘എന്തിനാണ് ഞാന്‍ തല്ലുകൂടുന്നത്? ഞാന്‍ രാഷ്‌ട്രീയത്തിലായിട്ട് 30 വര്‍ഷമായി. ആളുകള്‍ ഒരു തലമുറയെ അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ സമ്പന്നരാക്കുന്നുണ്ട്. അവര്‍ സ്‌കൂളുകള്‍, കോളെജുകള്‍ സ്ഥാപി്ച്ച് ഒന്നോ രണ്ടോ തലമുറയെ സമ്പരാക്കുന്നു. എന്റെ ഇത്രയും വര്‍ഷത്തെ രാഷ്‌ട്രീയ ജീവിതത്തില്‍ ഞാന്‍ ഇതുവരെ ഒരു സ്‌കൂള്‍ പോലും സ്ഥാപിച്ചിട്ടില്ല. ആര് സഹായം തേടി വന്നാലും ഞാന്‍ ചെയ്തുകൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് എനിക്ക് മോദിയെ തല്ലാം, മോദി ചീത്ത വിളിക്കാം എന്ന്.’- ഫഡ്‌നാവിസ് പങ്കുവെച്ച വീഡിയോയില്‍ നാന പടോളെയുടെ പ്രസംഗം ഇങ്ങിനെ പോകുന്നു.

സംഗതി വിവാദമായതോടെ ചില മുട്ടുന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാനാണ് ഇപ്പോള്‍ നാനാ പടോളെ ശ്രമിക്കുന്നത്. ഞാന്‍ പ്രധാനമന്ത്രി മോദിയെയല്ല, മോദി എന്ന് പേരുള്ള ഒരു പ്രാദേശിക ഗുണ്ടാനേതാവിനെതിരെയാണ് പ്രസംഗിച്ചത് എന്നാണ് നാനാ പടോളെയുടെ വിശദീകരണം.

Tags: bjpcongressമഹാരാഷ്ട്രarrestദേവേന്ദ്ര ഫഡ്‌നാവിസ്നാനാ പട്ടോളെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.