മെല്‍ബണ്‍; 2012 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ വിജയകിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ് ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രമെഴുതി. ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
മെല്‍ബണ്‍ റെനഗേഡിന്റെ താരമായ ചന്ദിന്റെ അരങ്ങേറ്റ മത്സരം ഹൊബാര്‍ട്ട് ഹറികെയ്ന്‍സിനെതിരെയായിരുന്നു. സീനിയര്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്തതും അവസരങ്ങള്‍ കിട്ടാത്തതും കാരാണം 28ാം വയസ്സിലാണ് താരം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ എ ടീമിന്റെയും ക്യാപ്റ്റന്‍ ആയിട്ടുണ്ട്.
ഓസ്ട്രേലിയയുടെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനായ ആരോണ്‍ ഫിന്ജിന് കീഴിലാണ് താരം കളിക്കുന്നത്.18 ാം ഓവറില്‍ 8 പന്തില്‍ നിന്ന് 6 റണ്‍സെടുത്ത ചന്ദിന് ആദ്യ മത്സരത്തില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല. 13 കളിയില്‍ നിന്ന് 16 പോയിന്റുമായി ലീഗിലെ അവസാനക്കാരാണ് റെനഗേഡ്. ചന്ദിന് ഇനിയുളള മത്സരങ്ങളില്‍ ശോഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: