പത്തനാപുരം: കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുമ്പോഴും കെഐപിയുടെ സബ്കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും കാറ്റിലും പകുതിയിലധികം കാര്‍ഷികവിളകള്‍ക്ക് നാശം നേരിട്ടത് കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരുന്നു.
ഫെബ്രുവരി പകുതിയോടെ ശക്തി പ്രാപിച്ചിരുന്ന വേനല്‍ ഇത്തവണയാകട്ടെ ജനുവരി ആദ്യവാരത്തോടെ തന്നെ കടുത്തതിനാല്‍ ജലാശയങ്ങളെല്ലാം വറ്റിവരണ്ടു. കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കെഐപി കനാല്‍ വഴിയുള്ള ജലസേചനമാണ് ആശ്വാസം. എന്നാല്‍ വേനല്‍ കനത്ത് കാര്‍ഷികവിളകള്‍ ഉണങ്ങിക്കരിയാന്‍ തുടങ്ങിയിട്ടും സബ് കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല.
തെന്മല ഡാമില്‍ നിന്നും ആരംഭിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള രണ്ട് കനാലുകളില്‍ വലതുകര കനാലാണ് കിഴക്കന്‍ മേഖലയിലൂടെ കടന്നുപോകുന്നത്. ഇതില്‍ നിന്നുമാരംഭിക്കുന്ന നിരവധി സബ്കനാലുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളില്‍ ജലമെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: