ആലപ്പുഴ: ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം പിന്നിട്ടു. ആശങ്കയുയര്‍ത്തി ടിപിഐര് നിരക്കും കുതിച്ചുയരുകയാണ്. ഇന്നലെ 1087 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1063 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും എത്തിയതാണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 30.41 ശതമാനമാണ്.119 പേര് രോഗമുക്തരായി. നിലവില്‍ 5039 പേര് ചികിത്സയില്‍ കഴിയുന്നു.
കൊവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുടുംബാംഗങ്ങളുമായി യാതൊരുവിധ സമ്പര്‍ക്കവും പാടില്ല. വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുകഎല്ലായ്പ്പോഴും എന്‍-95 മാസ്ക് അല്ലെങ്കില്‍ ഡബിള്‍ മാസ്ക് ഉപയോഗിക്കുക. പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുക. ദിവസവും കൃത്യമായ ഇടവേളകളില്‍ നാലു നേരം 650 മില്ലിഗ്രാം പാരാസെറ്റമോള്‍ കഴിച്ചിട്ടും ശരീരോഷ്മാവ് നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ ഡോക്ടറെ വിവരമറിയിക്കുക.
മൂന്ന് ദിവസത്തിലധികം ശരീരോഷ്മാവ് 100 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ തുടരുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുക, ഒരു മണിക്കൂറില്‍ മൂന്ന് തവണയും ഓക്സിജന്‍ സാച്ചുറേഷന്‍ 93 ശതമാനത്തില്‍ താഴ്ന്നു നില്ക്കുക, നെഞ്ചില്‍ വേദന അല്ലെങ്കില്‍ ഭാരം അനുഭവപ്പെടുക, ആശയക്കുഴപ്പം അനുഭവപ്പെടുക, കഠിനമായ ക്ഷീണവും പേശിവേദനയും ഉണ്ടാകുക ഈ സാഹചര്യത്തില്‍ വൈദ്യസഹായം തേടണം.
നിലവില്‍ മറ്റു രോഗങ്ങള്‍ക്ക് (പ്രമേഹം, രക്താതി മര്‍ദ്ദം തുടങ്ങിയവ ) ചികിത്സ തേടുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അത് തുടരുക.പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ തുടരുക.ദിവസം മൂന്നു നേരം ചൂടുവെള്ളം കവിള് കൊള്ളുകയോ ആവി പിടിക്കുകയോ ചെയ്യുക.
കൊവിഡ് പോസിറ്റീവായതിനുശേഷം ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ പനി ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം.മാസ്ക് ധരിക്കുന്നത് തുടരണം. ഹോം ഐസൊലേഷന്‍ കാലാവധി കഴിഞ്ഞതിനുശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: