തിരുവനന്തപുരം: നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദന് നായകനായ ചിത്രം മേപ്പടിയാന് തിയറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നോട്ടു പോകുന്നതിനിടെ ജിഹാദി കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവാദകന് ശ്രീജിത് പണിക്കര്‍. സേവാഭാരതിയുടെ ആംബുലന്‍സ് ചിത്രത്തില്‍ കാട്ടിയെന്നും നായകന് ശബരിമലയില്‍ പോയെന്നും ഹൈന്ദവ ബിംബങ്ങളെ പ്രതിഷ്ഠിച്ചു സംഘി അജണ്ടയാണ് ചിത്രത്തില്‍ കാട്ടിയതെന്നും മീഡിയ വണ്‍ ചാനല്‍ ചിത്രത്തിന്റെ റിവ്യൂവില്‍ പറഞ്ഞിരുന്നു. ഒപ്പം, ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും സംവിധായകനും നില്‍ക്കുന്നതിന്റെ ചിത്രം കൂടെ പുറത്തുവന്നതോടെ, ‘മേപ്പടിയാന്’ അണിയറ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഉണ്ണി മുകുന്ദനും ടീമും അവരുടെ ഹിന്ദുത്വ അജണ്ട ചിത്രത്തിലൂടെ ഒളിച്ച് കടത്തുന്നു എന്നതായിരുന്നു മീഡിയ വണ്‍ വിമര്‍ശനം.
ഇതിനെതിരേ ഫേസ്ബുക്കിലൂടെ മറുപടിയുമായി ശ്രീജിത് രംഗത്തെത്തി. ആംബുലന്‍സ് മാത്രമല്ല, അയ്യപ്പന്റെ പാട്ടും, കറുപ്പ് വസ്ത്രവും, ശബരിമലയില്‍ പോകുന്നതും ഒക്കെ ഹിന്ദുത്വ അജണ്ട ആണെന്നാണ് നിരൂപണം ഇട്ടവര്‍ ആരോപിക്കുന്നതെന്ന് പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാരോട് ‘മോനേ ശുടൂ… നീ പോയി ഒരു റബര്‍ ബാന്‍ഡ് എടുത്ത് നാല് വലി വലിക്ക്…’ എന്ന് മാത്രമേ തനിക്ക് പറയാനുള്ളു എന്നാണു ശ്രീജിത്ത് പണിക്കര്‍ പരിഹസിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
‘അഞ്ചുനേരം മതേതരത്വം വിളമ്പുന്ന മീഡിയ മുക്കാലില്‍ മേപ്പടിയാന് റിവ്യൂ. ആംബുലന്‍സ് മാത്രമല്ല, അയ്യപ്പന്റെ പാട്ടും, കറുപ്പ് വസ്ത്രവും, ശബരിമലയില്‍ പോകുന്നതും ഒക്കെ ഹിന്ദുത്വ അജണ്ട ആണത്രേ. ഉണ്ണിയുടെയും വിഷ്ണുവിന്റെയും കൂടെ ഞാന്‍ നില്ക്കുന്ന പടവും ഒക്കെ റിവ്യൂവില്‍ കാണിക്കുന്നുണ്ട്. ഒന്നേ പറയാനുള്ളൂ. മോനേ ശുടൂ… നീ പോയി ഒരു റബര്‍ ബാന്‍ഡ് എടുത്ത് നാല് വലി വലിക്ക്’
പ്രതികരിക്കാൻ ഇവിടെ എഴുതുക: