Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാഘ മകമഹോത്സവം; നഷ്ടപ്പെട്ട പൈതൃകത്തിന്റെ വീണ്ടെടുപ്പ്

ഇക്കൊല്ലത്തെ മാഘ മക മഹോത്സവം നാളെയും മറ്റന്നാളുമായി ത്രിമൂര്‍ത്തി സ്നാനഘട്ടിന്റെ ഇരുകരകളിലും നടക്കുകയാണ്. ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി ഇക്കൊല്ലം പങ്കെടുക്കുന്നതോടെ ത്രിമൂര്‍ത്തി സ്നാന ഘട്ടിലെ മാഘ മക മഹോത്സവത്തിന് ഔദ്യോഗിക പരിവേഷം വന്നുകഴിഞ്ഞു. ചരിത്ര പ്രാധാന്യമുളള മാഘ മക മഹോത്സവത്തിന്റെ പുനരാരംഭം കേരള നവോത്ഥാനത്തിന്റെ മുന്നേറ്റത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കും എന്നത് നിസ്തര്‍ക്കമാണ്‌

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 19, 2022, 06:00 am IST
in Article

പി. സുധാകരന്‍

നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പല മേഖലകളും അധിനിവേശശക്തികളുടെ കരവാളിനാല്‍ തകര്‍ന്നു പോയിട്ടുണ്ട്. അതിലൊന്നാണ് കേരളത്തിലെ ഏക നദീ ഉത്സവമായ മാഘ മകമഹോത്സവം. ഐതിഹ്യത്തെ ആധാരമാക്കിയുള്ള വിശ്വാസ പ്രകാരം ഹിന്ദുക്കളുടെ പുണ്യനദിയാണ് ഭാരതപ്പുഴ. ഭാരതപ്പുഴ ഒഴുകുന്ന ത്രിമൂര്‍ത്തി സ്നാനഘട്ട് കേന്ദ്രീകരിച്ചാണ് മാഘ മക മഹോത്സവം നടന്നിരുന്നത്. മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ വടക്കെ കരയിലുള്ള നാവാമുകുന്ദ ക്ഷേത്രവും തെക്കേക്കരയിലുള്ള ബ്രഹ്മാവിന്റെയും ശിവന്റെയും ക്ഷേത്രങ്ങളും, ദേവീ ശക്തിയുടെ പ്രതീകമായി മദ്ധ്യേ ഭാരതപ്പുഴയുമുള്ള ത്രികോണാകൃതിയിലുള്ള ഭാഗമാണ് ത്രിമൂര്‍ത്തി സ്നാനഘട്ട്, ദക്ഷിണ ഭാരതത്തിലെ ഹിന്ദുക്കളുടെ പവിത്രമായ ദേവസ്ഥാനം.

മാമാങ്കം എന്ന പേരിലും അറിയപ്പെടുന്ന മാഘ മകമഹോത്സവത്തിന്റെ തുടക്കത്തെക്കുറിച്ച് രേഖയൊന്നുമില്ല. സംഘകാല കൃതികളിലും മറ്റുമുള്ള സൂചനപ്രകാരം പരശുരാമനാണ് ഭാരതപ്പുഴയുടെ ഉപജ്ഞാതാവ്. കേരളത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ ബ്രഹ്മാവിനെക്കൊണ്ട് ഭാരതപ്പുഴയുടെ തെക്കേ കരയിലുള്ള താപസന്നൂരില്‍ (ഇന്നത്തെ തവനൂര്‍) ഒരു മഹായാഗം നടത്തി. മഹാവിഷ്ണു, ശിവന്‍, ഭൃഗു തുടങ്ങിയ മഹര്‍ഷിമാരൊക്കെ യാഗത്തില്‍ സന്നിഹിതരായിരുന്നു. മാഘ മാസത്തില്‍ 28 ദിവസം നീണ്ടു നിന്നതായിരുന്നു ആ യാഗം. നിളയുടെ കരയില്‍ നടന്ന യാഗത്തിന്റെ ശ്രേഷ്ഠതയാല്‍ ഗംഗ തുടങ്ങിയ പുണ്യനദികളുടെ സാന്നിദ്ധ്യം യാഗാന്ത്യം വരെ ഭാരതപ്പുഴയില്‍ ഉണ്ടായെന്ന് പരശുരാമന്‍ മനസ്സിലാക്കി. എല്ലാ വര്‍ഷവും മാഘമാസത്തില്‍ 28 ദിവസവും ഭാരതപ്പുഴയില്‍ സപ്ത നദികളുടെ സാന്നിദ്ധ്യമുണ്ടാകുമെന്നും ഇത് ഭാരതപ്പുഴയുടെ ഉത്സവമായി ആഘോഷിക്കണമെന്ന് പരശുരാമന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് വിശ്വാസം.  

ഈ ദിവസങ്ങളില്‍ ത്രിമൂര്‍ത്തി സ്നാനഘട്ടില്‍ സ്നാനം ചെയ്താല്‍ സപ്തനദികളില്‍ സ്നാനം ചെയ്ത ഫലമുണ്ടാകുമെന്നും വിശ്വസിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍  രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ ഈ ദിവസങ്ങളില്‍ നിളയില്‍ സ്നാനം ചെയ്യാന്‍ എത്തിയിരുന്നുവത്രെ. ചേരമാന്‍ പെരുമാളിന്റെ കാലം തൊട്ടാണ് ഇതിന് നടത്തിപ്പിന്റെ സ്വഭാവം വന്നത്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവത്തിന് നേതൃത്വം നല്‍കുക എന്നത് മാന്യമായ ഒരു സ്ഥാനലബ്ധി തന്നെയായിരുന്നു. പിന്നീട് മാഘ മകമഹോത്സവത്തിന് നേതൃത്വം നല്‍കിയിരുന്നത് അതാതു കാലത്തെ പെരുമാക്കന്മാരായിരുന്നു.

മാഘ മകമഹോത്സവത്തില്‍ നിളാ സ്നാനമാണ് മുഖ്യമെങ്കിലും അനേകം ജനങ്ങള്‍ കൂടിച്ചേരുന്നതിനാല്‍ പാണ്ഡിത്യ പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു. ചേരമാന്‍ പെരുമാളിനു ശേഷം ഒരു നൂറ്റാണ്ടുകാലം മാഘമകം നടത്തിയിരുന്നത് വള്ളുവനാട് രാജാവായിരുന്നു. ഒരു മാമാങ്ക കാലത്ത് സാമൂതിരിയുടെ സൈന്യം വള്ളുവക്കോനാതിരിയെ വധിച്ചു കൊണ്ട് മഹോത്സവത്തിന്റെ നടത്തിപ്പ് സാമൂതിരിക്ക് നേടിക്കൊടുത്തു. പവിത്രവും ഭക്തിനിര്‍ഭരവുമായ ഭാരതപ്പുഴയുടെ ഉത്സവത്തില്‍ രക്തം ചിന്തിയത് അന്നു മുതലാണ്. മാമാങ്കം നടത്താനുള്ള അധികാരം വള്ളുവനാട്ടിനു തിരികെ ലഭിക്കണമെങ്കില്‍ സാമൂതിരിയെ വധിക്കേണ്ടതുണ്ട്. പിടിച്ചടക്കിയ അധികാരം നിലനിര്‍ത്തേണ്ടത് സാമൂതിരിയുടേയും അഭിമാന പ്രശ്നമായി. സാമൂതിരിയെ വധിക്കാന്‍ വള്ളുവനാട്ടിലെ യോദ്ധാക്കള്‍ മാമാങ്ക കാലത്ത് തിരുന്നാവായയില്‍ പൊരുതാനുറച്ച് വന്നു തുടങ്ങി. വയ്യാവിനാട്ട് മുപ്പതിനായിരവും നെന്‍മിനി ചാത്തിരരും അകമ്പടിയുള്ള സാമൂതിരിപ്പടയുടെ വാള്‍ത്തലപ്പില്‍ വള്ളുവനാട്ടിലെ യോദ്ധാക്കള്‍ പിടഞ്ഞൊടുങ്ങി. മാമാങ്കം ഇതോടെ പൂര്‍ണ്ണമായും രക്തപങ്കിലമായി. പുണ്യനദികളുടെ സാന്നിദ്ധ്യമുള്ള നിളയില്‍ സ്നാനം ചെയ്യാനും ഭാരതപ്പുഴയുടെ ഉത്സവം നടത്താനുമാണ് സാമൂതിരിമാര്‍ തിരുന്നാവായയിലേക്ക് എഴുന്നള്ളുന്നതെന്ന് സാമൂതിരി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. നമുക്കെല്ലാം അറിയാവുന്നത് ചാവേറുകള്‍ വന്നു തുടങ്ങിയത് തൊട്ടുള്ള മാമാങ്ക ചരിത്രമാണ്. ഏറ്റവും പുതിയ രേഖ പ്രകാരം എ.ഡി. 1766 ലാണ് ഒടുവിലെ മാമാങ്കം നടന്നത്. ആ കൊല്ലത്തെ മാമാങ്ക സമയത്താണ് ടിപ്പുവും പടയും പന്തലായനി കൊല്ലത്തു തമ്പടിച്ചത്. മാമാങ്കം കഴിഞ്ഞ് മൂന്നാമത്തെ ദിവസം സാമൂതിരി തിരുന്നാവായയില്‍ നിന്നും ടിപ്പുവുമായി സന്ധിയിലേര്‍പ്പെടാന്‍ നേരിട്ടു ചെന്നു. ടിപ്പു, സാമൂതിരിയെ ബന്ധനത്തിലാക്കി കോഴിക്കോട്ടെത്തിക്കുകയും അയ്യമ്പാടി കോവിലകത്ത് തടവിലായിരിക്കെ ഈ സാമൂതിരി വെടിമരുന്നു പുരയ്‌ക്ക് തീകൊടുത്ത് ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. അതില്‍പ്പിന്നീട് ബ്രിട്ടീഷ് ഭരണം കൂടി വന്നതോടെ മാമാങ്ക മഹോത്സവം നിലച്ചുപോയി. കേരളത്തിലെ മഹത്തായ ഈ സാംസ്‌ക്കാരികോത്സവം പുനരാരംഭിക്കണമെന്ന ചിന്തയും ആഗ്രഹവും ചരിത്രകാരന്‍ കൂടിയായ തിരൂര്‍ ദിനേശിനുണ്ടായത് പൂര്‍വ്വിക നിയോഗമായിരിക്കാം.

നഷ്ടപ്പെട്ട പൈതൃകത്തിന്റെ വീണ്ടെടുപ്പിനുള്ള അദ്ദേഹത്തിന്റെ ഈ ചിന്തയ്‌ക്ക് സ്വാമി ചിദാനന്ദപുരി, സ്വാമി പരമാനന്ദപുരി, മാതാ അമൃതാനന്ദമയി, സ്വാമിനി അതുല്യാമൃത ചൈതന്യ, മഹാകവി അക്കിത്തം, ആചാര്യശ്രീ എം.ആര്‍. രാജേഷ്, പി.കെ. രാമവര്‍മ്മ തുടങ്ങിയ ആത്മീയ ഗുരുക്കന്മാരുടെ വലിയൊരു നിരയും സംന്യാസി സമൂഹവും നല്‍കിയ പിന്തുണയും 2016ല്‍ ചെറിയ രീതിയില്‍ മാഘ മക മഹോത്സവം തുടങ്ങി വയ്‌ക്കാന്‍ പ്രേരണയും പ്രചോദനവും നല്‍കി.

2018 ലാണ് എ.ഡി. 1766 ല്‍ നിലച്ചുപോയ കേരളത്തിന്റെ സാംസ്‌കാരികോത്സവം പുന:സ്ഥാപിച്ചത്. തിരൂര്‍ ദിനേശന്‍ ഡയറക്ടറായ ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷനും ഉഗ്ര നരസിംഹ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് ചെറിയ രീതിയില്‍ തുടങ്ങിയ മാഘ മകമഹോത്സവം ഇന്ന് അന്താരാഷ്‌ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. ഇക്കൊല്ലത്തെ മാഘ മക മഹോത്സവം നാളെയും മറ്റന്നാളുമായി ത്രിമൂര്‍ത്തി സ്നാനഘട്ടിന്റെ ഇരുകരകളിലും നടക്കുകയാണ്. ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി ഇക്കൊല്ലം പങ്കെടുക്കുന്നതോടെ ത്രിമൂര്‍ത്തി സ്നാന ഘട്ടിലെ മാഘ മക മഹോത്സവത്തിന് ഔദ്യോഗിക പരിവേഷം വന്നുകഴിഞ്ഞു. ചരിത്ര പ്രാധാന്യമുളള മാഘ മക മഹോത്സവത്തിന്റെ പുനരാരംഭം കേരള നവോത്ഥാനത്തിന്റെ മുന്നേറ്റത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കും എന്നത് നിസ്തര്‍ക്കമാണ്. ഭാരതപ്പുഴയിലെ പവിത്രമായ ത്രിമൂര്‍ത്തി സ്നാനഘട്ടിലെ മാഘ മക മഹാത്സവം ഭാരതീയ കലകളുടെയും വിദ്വല്‍ സദസ്സിന്റേയും, സംന്യാസി സമൂഹത്തിന്റെയും സംഗമ വേദിയായി ദക്ഷിണ കുംഭമേളയായി മാറട്ടെ എന്ന് ആശംസിക്കുന്നു.

ഈ വര്‍ഷത്തെ മാഘമക മഹോത്സവം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെങ്കിലും ഇനിയുള്ള കാലം ജന്മസാഫല്യം നേടുന്നതിന് മാഘമാസത്തില്‍ ജനലക്ഷങ്ങള്‍ സമ്മേളിക്കുന്ന സംഗമഭൂമിയായി തിരുന്നാവായയും, താപസന്നൂരും ചേര്‍ന്ന തപോഭൂമിയായ ഭാരതപ്പുഴയിലെ ത്രിമൂര്‍ത്തി സ്നാനഘട്ട് മാറുമെന്ന് പ്രത്യാശിക്കാം.

Tags: festivalCelebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

Kerala

ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ പിടിച്ചു മാറ്റിയ എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു

Kerala

റിപ്പബ്ലിക്ദിന വിശേഷ സംഗമത്തില്‍ ജന്മഭൂമിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.