Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഖിലേഷ് യാദവിന് കുടുംബത്തിനുള്ളില്‍ നിന്നും തിരിച്ചടി കിട്ടുന്നത് ബുധനാഴ്ച; മുലായംസിംഗിന്റെ ഇളയ മരുമകള്‍ അപര്‍ണ്ണയുടെ ബിജെപി പ്രവേശം ബുധനാഴ്ചയെന്ന്

അഖിലേഷ് യാദവിന് കുടുംബത്തിന്റെ ഉള്ളില്‍ നിന്നും തിരിച്ചടി കിട്ടുന്നത് ബുധനാഴ്ച. മുലായം സിംഗിന്റെ ഇളയ മരുമകള്‍ അപര്‍ണ്ണ യാദവ് സമാജ് വാദി പാര്‍ട്ടി വിട്ട് ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്ന് ഉറപ്പായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 11:51 pm IST
in India

ലഖ്‌നോ: അഖിലേഷ് യാദവിന് കുടുംബത്തിന്റെ ഉള്ളില്‍ നിന്നും തിരിച്ചടി കിട്ടുന്നത് ബുധനാഴ്ച. മുലായം സിംഗിന്റെ ഇളയ മരുമകള്‍ അപര്‍ണ്ണ യാദവ് സമാജ് വാദി പാര്‍ട്ടി വിട്ട് ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്ന് ഉറപ്പായി.  

മുലായം സിംഗ് രണ്ടാമത് വിവാഹം കഴിച്ച ഭാര്യയിലുള്ള മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ്ണ യാദവ്. പല കുറി രാഷ്‌ട്രീയത്തിലിറങ്ങാനുള്ള അപര്‍ണ്ണയുടെ ശ്രമത്തെ തടസ്സപ്പെടുത്തിയത് അഖിലേഷ് യാദവ് തന്നെ. 2017ല്‍ കണ്ണോജ് സീറ്റില്‍ നിന്നും മത്സരിക്കാനുള്ള അപര്‍ണ്ണയുടെ ശ്രമത്തെയും ഇല്ലാതാക്കിയത് അഖിലേഷ് യാദവ് തന്നെ. അന്ന് ആ സീറ്റ് അഖിലേഷ് നല്‍കിയത് സ്വന്തം ഭാര്യയായ ഡിംപിളിനാണ്. അതിനുമുന്‍പ് ബിജെപിക്ക് ജയം ഉറപ്പായ ലഖ്നോ കാന്‍റില്‍ മത്സരിപ്പിച്ചു. അന്ന് ബിജെപിയുടെ ഡോ. റീത ബഹുഗുണയോട് അപര്‍ണ്ണ തോറ്റു. ഇക്കുറി ലഖ്നോ കാന്‍റില്‍ തന്നെ ബിജെപിയുടെ ടിക്കറ്റ് അപര്‍ണ്ണ യാദവിന് നല്‍കാനാണ് ബിജെപി ആലോചിക്കുന്നത്.  

നേരത്തെയും മോദി സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ചിരുന്ന അപര്‍ണ്ണ യാദവ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും ബിജെപി നേതാവ് സ്വതന്ത്ര ദേവിന്റെയും സാന്നിധ്യത്തിലായിരിക്കും ബിജെപിയില്‍ പ്രവേശിക്കുക. ഇതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ കുടുംബത്തിനുള്ളില്‍ നിന്നു തന്നെ അഖിലേഷ് യാദവിനെതിരായ വിമര്‍ശനസ്വരം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബിജെപി നീക്കം.

മുലായം സിങ്ങ് യാദവിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ്ണ യാദവ്. ഇതോടെ ബിജെപിക്കുള്ളില്‍ നിന്നും പല നേതാക്കളെയും തങ്ങളുടെ ക്യാമ്പിലേക്ക് കൊണ്ടുവന്ന അഖിലേഷ് യാദവിന് വലിയ പ്രത്യാഘാതമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞേക്കും.

കഴിഞ്ഞ വര്‍ഷം പല പ്രശ്‌നങ്ങളിലും കുടുംബാംഗങ്ങളുമായി അപര്‍ണ ഇടഞ്ഞിട്ടുണ്ട്. രാം മ്ന്ദിര്‍ പ്രശ്‌നത്തിലും എന്‍ആര്‍സി പ്രശ്‌നത്തിലും നരേന്ദ്രമോദിയെ പിന്തുണയ്‌ക്കുന്ന നേതാവാണ് അപര്‍ണ്ണ യാദവ്. രാമക്ഷേത്രത്തിന് 11 ലക്ഷം സംഭാവന ചെയ്ത അപര്‍ണ്ണ യാദവ് മുലായം സിങ്ങിനെതിരെ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.  

കോവിഡ് വാക്സിന്റെ കാര്യത്തില്‍ യോഗി സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ് വിമര്‍ശനം കടുപ്പിച്ചപ്പോള്‍ ഭയാശങ്കകള്‍ കൂടാതെ വാക്സിന്‍ എടുക്കാന്‍ ജനങ്ങളെ ട്വിറ്ററിലൂടെ അപര്‍ണ്ണ ഉദ്ബോധിപ്പിച്ചിരുന്നു.  

തന്റെ കുടുംബം മുന്‍കാലങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്നും അപര്‍ണ്ണയാദവ് മുന്‍പ് തുറന്നടിച്ചിട്ടുണ്ട്. 1990ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ മുലായംസിങ്ങ് യാദവിന്റെ പ്രവര്‍ത്തികളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അപര്‍ണ്ണ യാദവിന്റെ ഈ വിമര്‍ശനം. അന്ന് മുലായം സിങ്ങ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബാബറി മസ്ജിദിനടുത്തുള്ള കര്‍സേവകര്‍ക്കെതിരെ നിറയൊഴിക്കാന്‍ യുപി പൊലീസിന് ഉത്തരവ് നല്‍കിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വന്‍ രാഷ്‌ട്രീയ കോളിളക്കം ഉണ്ടായി.

ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ഉണ്ടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അഖിലേഷ് യാദവ് എതിര്‍ത്തപ്പോള്‍ അതിനെതിരെ തുറന്ന നിലപാട് സ്വീകരിച്ച നേതാവാണ് അപര്‍ണ്ണ യാദവ്.

Tags: അപര്‍ണ്ണ യാദവ്yogiയോഗി ആദിത്യനാഥ്bjpസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്മുലായം സിംഗ് യാദവ്യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.