ഹോബര്‍ട്ട്: ആഷസ് പരമ്പരയ്ക്ക് ശേഷം ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടുങ്ങി ഇംഗ്ലണ്ട്-ഓസ്ട്രേലിയന്‍ താരങ്ങള്‍. ഇംഗ്ലണ്ട് നായകന് ജോ റൂട്ട്, ജെയിംസ് ആന്ഡേഴ്സണ് എന്നിവരും ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, നഥാന്‍ ലിയോണ്‍, അലക്സ് കാരി എന്നിവരെയും പോലീസ് ഇടപ്പെട്ട് മുറിയിലേക്ക് തിരിച്ചയയ്ക്കുന്ന വീഡിയോയും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര പൂര്‍ണമായും പരാജയപ്പെട്ട് നാണക്കേടിലേക്ക് വീണ ശേഷം പാര്‍ട്ടി നടത്തി വീണ്ടും വിവാദത്തിലാകുകയായിരുന്നു ജോ റൂട്ട്.
ആഘോഷം അതിരു കടക്കുകയും മദ്യപിച്ച് ലക്കുകെട്ട് മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തതോടെയാണ് സംഭവം പരാതിയായി മാറിയത്. ഹോട്ടലിലുണ്ടായിരുന്ന ഒരാള്‍ മാനേജ്മെന്റിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തുകയുമായിരുന്നു. കാരിയും ലിയോണും ഔദ്യോഗിക ജേഴ്സിയിലായിരുന്നു. ഇവര്‍ക്കൊപ്പം മറ്റ് താരങ്ങളുമുണ്ടായിരുന്നെങ്കിലും അധിക സമയം പാര്‍ട്ടിക്ക് പങ്കെടുക്കാതെ മടങ്ങി. സംഭവത്തില്‍ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡ് ക്ഷമാപണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: