കൊച്ചി: എറണാകുളം ജില്ലയില്‍ മാത്രം 22 കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 13 ഡോക്ടര്‍മാരടക്കം 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാപനം രൂക്ഷമായ ഇടങ്ങളില്‍ അടിയന്തിരമായി സിഎഫ്എല്‍ടിസികള്‍ തുറക്കാനാണ് ജില്ലഭരണകൂടങ്ങളുടെ തീരുമാനം.
കോവിഡ് വ്യാപനം രൂക്ഷമായ പിറവം, മൂവാറ്റുപുഴ, കോതമംഗലം, പറവൂര്‍, പള്ളുരുത്തി എന്നിവിടങ്ങളില്‍ അടിയന്തിരമായി സിഎഫ്എല്‍ടിസികള്‍ തുറക്കും. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
ഗവ.എഞ്ചിനീയറിങ് കോളേജ് ഉള്‍പ്പെടെ 13 ഇടങ്ങളിലാണ് തൃശൂരില്‍ ക്ലസ്റ്ററുകള്‍. ആലപ്പുഴജില്ലയിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 63 ആയി. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ആറ് പേര് സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ടൂര്‍ പോയി വന്നശേഷം കോവിഡ് സ്ഥിരീകരിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജും ഒമിക്രോണ്‍ ക്ലസ്റ്ററായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: