കോഴിക്കോട് എന്‍ഐടിയുടെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2022-24 വര്‍ഷം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എംബിഎ) റെസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ പ്രവേശനം നേടാം. ഫിനാന്‍സ് മാര്‍ക്കറ്റിങ് ഹ്യുമന്‍ റിസോഴ്സ് മാനേജ്മെന്റ് (എച്ച്ആര്‍എം), ഓപ്പറേഷന്‍സ് ആന്റ് സിസ്റ്റംസ്, ബിസിനസ് അനലിറ്റിക്സ് എന്നിവ സ്പെഷ്യലൈസേഷനുകളാണ്. ഏതെങ്കിലും രണ്ട് സ്പെഷ്യലൈസേഷനുകള്‍ തെരഞ്ഞെടുത്തു പഠിക്കാവുന്നതാണ്. ആകെ 75 സീറ്റുകളാണുള്ളത്. (ഓപ്പണ്‍-28, ഒബിസി-19, എസ്സി-11, എസ്ടി-6, ഇഡബ്ല്യുഎസ്-7, ഭിന്നശേഷിക്കാര്‍(പിഡബ്ല്യുഡി)-4. ഇതിന് പുറമെ സ്പോണ്‍സേര്‍ഡ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി 5 സീറ്റുകള്‍ കൂടി ലഭ്യമാകും.
പ്രവേശനയോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 60 ശതമാനം മാര്‍ക്കില്‍/ 65 സിജിപിഎയില്‍ കുറയാതെയുള്ള അംഗീകൃത സര്‍വ്വകലാശാല ബിരുദം. ഫുള്‍ടൈം/ റഗുലര്‍ കോഴ്സുകളില്‍ പഠിച്ച് യോഗ്യത നേടിയവരാകണം. എസ്സി/ എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 55 ശതമാനം മാര്‍ക്ക്/ 6.0 സിജിപിഎ മതിയാകും. അവസാനവര്‍ഷ ബിരുദവിദ്യാര്ത്ഥികളെയും പരിഗണിക്കും. പ്രാബല്യത്തിലുള്ള ഐഐഎം- ക്യാറ്റ് സ്കോര്‍ ഉണ്ടാകണം.
സ്പോണ്‍സേര്‍ഡ് വിഭാഗം സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത വര്‍ക്ക് എക്സ്പീരിയന്‍സ് വേണം; പ്രോപ്പര്‍ ചാനല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷാ ഫിസ് 1000 രൂപ; എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ മതി, നെറ്റ് ബാങ്കിംഗ് ക്രഡിറ്റ് കാര്‍ഡ് വഴിയോ എസ്ബിഐ ചെലാന്‍ മുഖാന്തിരമോ ഫീസ് അടയ്ക്കാം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nitc.ac.in ല്‍ ലഭ്യമാണ്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. മാര്‍ച്ച് 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഐഐഎം-ക്യാറ്റ്സ്കോര് അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും ഓണ്‍ലൈന്‍ വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്. അക്കാദമിക് മെരിറ്റിനും വര്‍ക്ക് എക്സ്പീരിയന്‍സിനും പരിഗണന ലഭിക്കും.
അഡ്മിഷന് ലഭിക്കുന്നവര്‍ ട്യൂഷന്‍ഫീസ് ഉള്‍പ്പെടെ ആദ്യ/മണ്‍സൂണ്‍ സെമസ്റ്ററില്‍ 45,230 രൂപയും വിന്റര്‍ സെമസ്റ്ററില്‍ 37175 രൂപയും ഫീസ് അടയ്ക്കണം. നാലു സെമസ്റ്ററുകളായാണ് കോഴ്സ് നടത്തുന്നത്. പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായം ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ www.soms.nitc.ac.in ല്‍ ലഭിക്കും.
പഞ്ചാബ് വാഴ്സിറ്റി: ഇവിടെ യൂണിവേഴ്സിറ്റി ബിസിനസ് സ്കൂള്‍ (ചണ്ടിഗാര്‍) 2022 വര്‍ഷം നാല് ഫുള്‍ടൈം എംബിഎ പ്രോഗ്രാമുകളാണ് നടത്തുന്നത്. സീറ്റുകള്‍ എംബിഎ-64, എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ് (ഐബി)-30, എംബിഎ ഹ്യൂമെന്‍ റിസോഴ്സ് (എച്ച്ആര്‍)-30, എംബിഎ എന്റര്‍പ്രനര്‍ഷിപ്പ് (ഇപി)-25.
പ്രവേശന യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 45% മാര്‍ക്ക് മതി. സിഎ/സിഎംഎ/സിഎസ് യോഗ്യതനേടിയവരെയും പരിഗണിക്കും. ഐഐഎം-ക്യാറ്റ്-2021 സ്കോര്‍ നേടിയിരിക്കണം.
പ്രവേശന വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ഹാന്റ് ബുക്ക് https://ubsadmissions.puchd.ac.in ല്‍ ലഭ്യമാണ്. അപേക്ഷ/രജിസ്ട്രേഷന് ഫീസ് 3250 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1625 രൂപ മതിയാകും.
അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 31 നകം സമര്‍പ്പിക്കാവുന്നതാണ്. ഹാര്‍ഡ് കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം യൂണിവേഴ്സിറ്റി ദി ബിസിനസ് സ്കൂള്‍, പഞ്ചാബ് യൂണിവേഴ്സിറ്റി, ചണ്ഡിഗഡ് ല്‍ ഫെബ്രുവരി 17 നകം ലഭിക്കണം.
ഐഐഎം-ക്യാറ്റ് 2021 സ്കോര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്.
വാര്‍ഷിക ട്യൂഷന് ഫീസ്: എംബിഎ/എംബിഎ(ഐബി)/എംബിഎ(എച്ച്ആര്‍) പ്രോഗ്രാമുകള്‍ക്ക് 19785 രൂപ, എംബിഎ എന്റര്‍പ്രണര്‍ഷിപ്പ്-1,05,105 രൂപ. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ഹാന്റ്ബുക്കിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: