കൊട്ടാരക്കര: ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന്റെ സംസ്കാര ശുശ്രൂഷ നടത്താതെ പെന്തക്കോസ് ത് സഭ. കഴിഞ്ഞ ദിവസം എംസി റോഡിലുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് മരണമടഞ്ഞ കരിക്കം ബ്രൈറ്റ് ഹൗസില്‍ മാത്യൂസ് തോമസിന്റെ (31) സംസ്കാര ശ്രൂശ്രുഷകള് ആണ് സഭാ നേതൃത്വം തടഞ്ഞിരിക്കുന്നത്.
വര്‍ഷങ്ങളായി പെന്തക്കോസ് സഭ വിശ്വാസികളാണ് മാത്യൂസിന്റെ കുടുംബം. എന്നാല്‍ ഒപ്പം പഠിച്ചിരുന്ന യുവതിയെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തതോടെ മാത്യൂസ് സഭയ്ക്ക് വെറുക്കപ്പെട്ടവനായി. ഇപ്പോള്‍ മൃതദേഹം സെമിത്തേരിയിലേക്ക് കടക്കാന്‍ പോലും അനുവദിക്കില്ലെന്ന നിലപാടിലാണ് സഭാ നേതൃത്വം. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും നേതൃത്വം പരിഹാരത്തിന് വഴങ്ങാന്‍ തയ്യാറായില്ല.
അനവസരത്തിലുണ്ടായ ദുഃഖം മാറും മുന്‍പെ സഭയുടെ ഇപ്പോഴത്തെ നിലപാട് ഈ കുടുംബത്തെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്. സംസ്ക്കാര കര്‍മ്മങ്ങളില്‍ അനിശ്ചിതത്വം ഉടലെടുത്തതിനെത്തുടര്‍ന്ന് മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ച മാത്യൂസ് ബാംഗ്ലൂരില്‍ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. ജോലി സ്ഥലത്തേക്ക് മടങ്ങിപോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: