തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കൈവിട്ട് അവസ്ഥയിലേക്ക് പോയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച അടിയന്തര കോവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ലോക്ക്ഡൗണ്‍ ഒഴികെ മറ്റു നിയന്ത്രണങ്ങളാണ് പരിഗണനയില്‍.
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പരമാവധി നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കും. വൈറസ് വ്യാപനം കൈവിട്ടതനിനാല് അടച്ചിട്ട മുറികളിലേയും എസി ഹാളുകളിലേയും പരിപാടികള്‍ നിരോധിക്കണമെന്ന് വിദഗ്ധര്‍ വിലയിരുത്തി. അതിനാല്‍, തത്കാലത്തേക്കെങ്കിലും സംസ്ഥാനത്തെ തിയെറ്ററുകള്‍ അടച്ചിടുക എന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. ഒപ്പം, ആരാധനാലയങ്ങളിലും ചടങ്ങുകളിലും എത്തുന്നവരുടെ എണ്ണവും കൂടുതല്‍ നിയന്ത്രിച്ചേക്കും. വര്‍ക്ക് ഫ്രം ഹോം പരമാവധി സ്ഥാപനങ്ങളിലേക്ക് വ്യാപിക്കാനാണ് പദ്ധതി. അടുത്ത മൂന്നാഴ്ച വലിയ തോതില്‍ കോവിഡ് വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: