ന്യൂദല്‍ഹി: രാജ്യത്ത് 12 മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ ഫെബ്രുവരി അവസാന വാരമോ മാര്‍ച്ച് ആദ്യമോ ആരംഭിക്കുമെന്ന് കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എന്‍.കെ. അറോറ. ജനുവരി മൂന്നിന് ആരംഭിച്ച 15നും 18നും ഇടയിലെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. 13 ദിവസത്തിനുള്ളില്‍ 3.31 കോടി കുട്ടികള്‍ക്ക് ആദ്യ ഡോസ് നല്കി 45 ശതമാനം പൂര്‍ത്തീകരിച്ചു.
ജനുവരി അവസാനത്തോടെ 7.4 കോടി കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് നല്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി ആദ്യം മുതല്‍ രണ്ടാമത്തെ ഡോസ് നല്കിത്തുടങ്ങും. ഫെബ്രുവരി അവസാനത്തോടെ രണ്ടാമത്തെ ഡോസ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: