Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്തരില്ലാത്ത ചുറ്റമ്പലവുമായി കോലത്തുകര മഹാദേവ ക്ഷേത്രം

പ്രതിഷ്ഠ മഹാദേവന്റെയാണെങ്കിലും ദേവീ ചൈതന്യവും ഒരുപോലെ വിളങ്ങുന്നതാണ് ക്ഷേത്ര പശ്ചാത്തലം. മഹാദേവനും ഭദ്രകാളിയും ചേര്‍ന്നു വാഴുന്ന ഈ തിരുനടയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Jan 17, 2022, 10:25 pm IST
inSamskriti

ചുറ്റമ്പലത്തിനുള്ളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലാത്ത ഏക ക്ഷേത്രമാണ് കോലത്തുകര മഹാദേവ ക്ഷേത്രം. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്ത് കുളത്തൂരിലാണ് ഈ ക്ഷേത്രമുള്ളത്.

പ്രതിഷ്ഠ മഹാദേവന്റെയാണെങ്കിലും ദേവീ ചൈതന്യവും ഒരുപോലെ വിളങ്ങുന്നതാണ് ക്ഷേത്ര പശ്ചാത്തലം. മഹാദേവനും ഭദ്രകാളിയും ചേര്‍ന്നു വാഴുന്ന ഈ തിരുനടയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

മുമ്പ് ഇത് ഭദ്രകാളി ക്ഷേത്രം മാത്രമായിരുന്നുവെന്ന് ചരിത്രം പറയുന്നു. രൗദ്രഭാവത്തിലുള്ള ഭദ്രകാളീ പ്രതിഷ്ഠയായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് ഈ പ്രതിഷ്ഠ മാറ്റി മഹാദേവ വിഗ്രഹം പ്രതിഷ്ഠിച്ചു. 1893 ല്‍ ശ്രീനാരായണ ഗുരുവാണ് പ്രതിഷ്ഠ നടത്തിയത്. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ മൂന്നാമത്തേതാണ് കോലത്തുകര.  

അക്കാലത്ത് ഭദ്രകാളി ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ജന്തു ബലിക്കെതിരെയുള്ള ഗുരുദേവന്റെ നിലപാടുകളുടെ പ്രതിഫലനമായിരുന്നു കോലത്തുകരയിലെ മഹാദേവ പ്രതിഷ്ഠ. ആറ് നൂറ്റാണ്ടിലേറെ പഴമക്കമുണ്ട് ഇവിടുത്തെ ദേവീചൈതന്യത്തിനെന്നാണ് ഐതിഹ്യം. വനപ്രദേശമായിരുന്ന ഇവിടം ഇഴജന്തുക്കളുടെ ശല്യം കൊണ്ട് വിഷക്കാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കോലത്തുനാട്ടില്‍ (ഇന്നത്തെ മലബാര്‍) നിന്നും കുടിയേറിയവരാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. നെയ്‌ത്തു കേന്ദ്രങ്ങളായിരുന്ന ഈ പ്രദേശത്ത് നെയ്‌ത്ത് പഠിക്കാനായാണ് കോലത്തുനാട്ടില്‍ നിന്നും ആളുകളെത്തിയത്. കോലത്ത് നാട്ടിലുള്ളവര്‍ ക്ഷേത്രം നിര്‍മ്മിച്ചതോടെ വിഷക്കാട് പിന്നീട് കോലത്തുകര എന്നറിയപ്പെട്ടു. നെയ്‌ത്തു പഠിച്ച് കോലത്തുനാട്ടുകാര്‍ മടങ്ങിപ്പോയതോടെ ക്ഷേത്രം സമീപ വാസികളുടെ ആധിപത്യത്തിലായി.  

വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ക്ഷേത്രത്തിലെ ജന്തു ബലി തുടങ്ങിയ അനാചാരങ്ങള്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. കുളത്തൂര്‍ ദേശത്തെ ഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന മഠത്തില്‍ ആശാന്‍ വഴിയാണ് ശ്രീനാരായണ ഗുരു കോലത്തുകരയിലെ ഭദ്രകാളി ക്ഷേത്രം സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഗുരുദേവന്‍ ഇവിടെ നിത്യ സന്ദര്‍ശകനായി മാറി. ആനന്ദവല്ലീശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് ശേഷം ഗുരുവും ശിഷ്യനായ കുമാരനാശാനും ചേര്‍ന്ന് ക്ഷേത്രത്തില്‍ തുടര്‍ന്നു കൊണ്ടിരുന്ന അനാചാരങ്ങള്‍ നി

ര്‍ത്തലാക്കാന്‍ വഴി കണ്ടെത്തി. ഭദ്രകാളി വിഗ്രഹം പ്രതിഷ്ഠ സ്ഥാനത്ത് നിന്നും മാറ്റി മഹാദേവനെ പ്രതിഷ്ഠിച്ചു. എന്നാല്‍ ദേവീ വിഗ്രഹം നിമജ്ജനം ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. പകരം, വിഗ്രഹത്തിന്റെ മുഖം മൂടിക്കെട്ടി ചുറ്റമ്പലത്തിനുള്ളില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തായി വയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കി. അന്ന് മുതലാണ് ഭക്തര്‍ക്ക് ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനം നിഷേധിച്ചതായി പറയുന്നത്. അശുദ്ധിയുണ്ടായാല്‍ ദോഷങ്ങളുണ്ടായേക്കാമെന്ന ഗുരുവിന്റെ നിര്‍ദ്ദേശത്താലായിരുന്നു വിലക്ക്.  

1960 കളില്‍ ഈ ദേവീ വിഗ്രഹം വെള്ളായണി മുടിപ്പുര ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്‌ക്കായി കൊണ്ടുപോയി. വെള്ളായണിയിലെ വിഗ്രഹം മോഷണം പോയതിനെതുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങില്‍ അഷ്ടബന്ധത്തില്‍ വിഗ്രഹം ഉറപ്പിക്കാന്‍ കര്‍മ്മികള്‍ ശ്രമിച്ചെങ്കിലും വിഗ്രഹം ചരിഞ്ഞ് പോകുന്ന അവസ്ഥയാണുണ്ടായത്. തുടര്‍ന്ന് നടന്ന ദേവപ്രശ്‌നത്തില്‍ തമിഴ്‌നാട് ഇട്ടകവേലിക്കര ദേശത്തെ ചൈതന്യമാണ് വെള്ളായണി ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നും കോലത്തുകരയിലെ ഭദ്രകാളി വിഗ്രഹം പകരമാകില്ലെന്നും കണ്ടെത്തി. ഇതോടെ ഭദ്രകാളി വിഗ്രഹം തിരികെ കോലത്തുകരയില്‍ എത്തുകയായിരുന്നു.  

അന്നു മുതല്‍ മഹാദേവനൊപ്പം ഭദ്രകാളീ ചൈതന്യവും കോലത്തുകരയുടെ പ്രതീകമായി. ഇന്നും ദേവീ വിഗ്രഹം പ്രതിഷ്ഠിക്കാതെ ചുറ്റമ്പലത്തിനുള്ളിലെ വടക്ക് പടിഞ്ഞാറ് മൂലയില്‍, മാറ്റി വച്ചിരിക്കുകയാണ്.  

ദീപക്കാഴ്ചയോ പൂജയോ ചെയ്യാറില്ല. ഉത്സവത്തിന്റെ തുടക്കത്തില്‍ മാത്രമാണ് വിഗ്രഹത്തിന്റെ മുഖം മൂടി മാറ്റി വൃത്തിയാക്കുന്നത്. ക്ഷേത്ര പൂജാരിക്ക് പുറമെ ക്ഷേത്ര ഭരണസമിതിയുടെ തീരുമാനപ്രകാരമുള്ള ഭക്തരെ, നാല്‍പത്തിയൊന്നു ദിവസത്തെ വ്രതശുദ്ധിയോടെ നിയോഗിച്ചാണ് ദേവീവിഗ്രഹം ശുചിയാക്കുന്നത്.  

മഹാദേവ പ്രതിഷ്ഠ നടത്തിയ ശേഷം ഗുരു മൂന്ന് ആല്‍മരവും ഇവിടെ നട്ടു. ആല്‍മരങ്ങളുടെ ഇലകൊഴിയുന്ന വേളയില്‍ ഇവിടെ എല്ലാ മരങ്ങളും ഒരുമിച്ച് കൊഴിയാറില്ല. ഏതെങ്കിലും ഒന്നില്‍ നിറയെ തളിര്‍ത്ത ഇലകള്‍ ഉണ്ടായിരിക്കും. ഇത് ക്ഷേത്ര ചൈതന്യത്തിന്റെ വൈഭവമായാണ് ഭക്തര്‍ കരുതുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Thiruvananthapuram

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.