തൃശ്ശൂര്‍: കൊവിഡിനെതിരെ പൊരുതാനടക്കം 24 മണിക്കൂറും സേവനത്തിന് ആംബുലന്‍സുകള്‍ തയ്യാറാക്കി സേവാഭാരതി.ഇടുക്കി, മലപ്പുറം ജില്ലകളിലേക്ക് നാല് ആംബുലന്‍സുകളാണ് ജനുവരി 23നു തൃശ്ശൂരിലെ സേവാഭാരതിയുടെ സംസ്ഥാന കാര്യാലയത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഫഌഗ് ഓഫ് ചെയ്യുക. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്ന വേളയിലാണ് സേവാഭാരതി കൂടുതല്‍ ആംബുലന്‍സുകള്‍ സേവനത്തിനെത്തിക്കുന്നത്.
ആംബുലന്‍സുകളുടെ ലഭ്യതക്കുറവുള്ള ഇടുക്കി ജില്ലയിലെ സാധാരണക്കാരായ രോഗബാധിതരെയും അപകടത്തില്‍ പരിക്കേറ്റവരെയും ആശുപത്രിയിലെത്തിക്കാന്‍ ഇവ സഹായകരമാകും. സംസ്ഥാനത്തെ 14 ജില്ലകളിലും സേവാഭാരതി ആംബുലന്‍സുകളുടെ സേവനം ലഭ്യമാണ്. ആകെ 106 ആംബുലന്‍സുകളാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ കണക്കിലെടുത്ത് സേവാ ഇന്റര്‍നാഷണലിന്റെ സഹായത്തോടെ സേവാഭാരതി സഞ്ചരിക്കുന്ന കൂടുതല്‍ സംസ്‌കരണ യൂണിറ്റുകളും തയ്യാറാക്കി.
ചിതാഗ്‌നി എന്ന പദ്ധതിയില്‍ വീടുകളില്‍ എത്തി ആചാരങ്ങള്‍ പാലിച്ച് ബന്ധുജനങ്ങളുടെ സംസ്‌കാരം ഭവ്യതയോടുകൂടി ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജീവിച്ചിരിക്കുമ്പോള്‍ നല്‍കിയ അതേ സ്‌നേഹാദരവുകളോടെ ചടങ്ങുകള്‍ നടത്തി സംസ്‌കരിക്കാന്‍ സഹായകമാകുന്ന ഈ പദ്ധതിക്ക് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. അത് മനസ്സിലാക്കി എല്ലാ ജില്ലകളിലും ദേശീയ സേവാഭാരതി നൂതനമായ സാങ്കേതിക വിദ്യ സ്വീകരിച്ച് ഈ സംവിധാനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചു.
10 12 മിനിട്ടുകൊണ്ട് സംസ്‌കരണം പൂര്‍ത്തിയാക്കി ഭൗതികാവശിഷ്ടം ബന്ധുജനങ്ങള്‍ക്ക് കൈമാറി മടങ്ങുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ മാതൃകയാകുന്നു. ഒപ്പം സേവാഭാരതി സേവനങ്ങളുമായി ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശവും. ചിതാഗ്‌നി പദ്ധതിയിലൂടെ സേവാഭാരതി 28 മൃതദേഹ സംസ്‌കരണ യൂണിറ്റുകള്‍ എല്ലാ ജില്ലകളിലേല്‍ക്കുമായി വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: