കുന്നത്തൂര്‍: സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലത്ത് വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യം തള്ളിയത് നാട്ടുകാര്‍ തിരികെ എടുപ്പിച്ചു. ശാസ്താംകോട്ട-കാരാളിമുക്ക് റോഡില്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഇന്നലെ രാവിലെയാണ് ചാക്കുകളിലാക്കിയ മാലിന്യം തള്ളിയത്.
കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും അടക്കമുള്ള മാലിന്യങ്ങള്‍ ആയിരുന്നു ഇതില്‍. പ്രദേശവാസിയായ യുവാവ് ഇത് കാണുകയും മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞിടുകയും ചെയ്തു. സതേണ്‍ റെയില്‍വേയ്ക്ക് വേണ്ടി കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ഓടുന്ന വാഹനം എന്ന് ഇതില്‍ രേഖപ്പെടുത്തിയിരുന്നു.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തില്‍ ഉണ്ടായിരുന്നത് ഇതര സംസ്ഥാനക്കാരുമായിരുന്നു. പിന്നീട് കൂടുതല്‍ സമീപവാസികള്‍ എത്തി ഇവരെ കൊണ്ട് തന്നെ മാലിന്യം എടുപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: