കറാച്ചി: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി ജമാഅത്ത് ഇ ഇസ്ലാമി തലവന്‍ സിറാജുല്‍ ഹഖ്. ഇമ്രാന് ഖാന് ഒരു അന്താരാഷ്ട്ര തെണ്ടി ആണെന്ന് അയാള്‍ രാജ്യം വിട്ടാലേ പാക്കിസ്ഥാന് രക്ഷപെടൂ എന്നും ലാഹോറില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഹഖ് പറഞ്ഞു. രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹഖ്.ഇമ്രാന് ഖാനും പാകിസ്ഥാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വ്യക്തമായി. ഇമ്രാന് ഖാന് പാക്കിസ്ഥാന് വിടുന്നതാണ് നല്ലത്.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള (ഐഎംഎഫ്) പാകിസ്ഥാന് കരാറിനെ പരാമര്‍ശിക്കവേ ആണ് ഇമ്രാന് ഖാന് ഒരു ‘അന്താരാഷ്ട്ര തെണ്ടി ‘ ആയി മാറിയെന്നു ഹഖ് പരിഹസിച്ചത്. പാകിസ്ഥാന് നിലവില്‍ വന്‍ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുകയാണെന്നും ഉടന്‍ തന്നെ പാക്കിസ്ഥാന് സാമ്പത്തികമായി തകരുമെന്നും ഹഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: