കൊല്‍ക്കത്ത: ചാന്‍സലറായ ഗവര്‍ണറുടെ അഭിപ്രായം ആരായാതെ ബംഗാളില്‍ 25 സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുടെ പരാതി.
ഡയമണ്ട് ഹാര്‍ബര്‍ വനിതാ സര്‍വ്വകലാശാലയിലെ വിസി നിയമനമായിരുന്നു ഒടുവിലത്തെ ഉദാഹരണം. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ധന്‍കര്‍ ഡീനും പ്രൊഫസറുമായ തപന്‍ മൊണ്ടാലിനെ വിസിയായി നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനമേറ്റെടുക്കാന്‍ വിസമ്മതിച്ചു. 24 മണിക്കൂറിനുള്ളില്‍ മമത സര്‍ക്കാര്‍ പ്രൊഫ. സോമ ബന്ദോപാധ്യായയെ വിസിയായി നിയമിക്കുകയായിരുന്നു.
എന്നാല്‍ സെര്‍ച്ച് കമ്മിറ്റികള്‍ തെരഞ്ഞെടുക്കുന്ന വിസിമാരെ ഗവര്‍ണര്‍ അംഗീക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. അദ്ദേഹം വിസമ്മതിച്ചാല്‍ വിദ്യാഭ്യാസവകുപ്പിന് തീരുമാനവുമായി മുന്നോട്ട് പോകാന്‍ അധികാരമുണ്ടെന്നും തൃണമൂല്‍ സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ 24 വിസിമാരുടെ നിയമനവും നിയമവിരുദ്ധമാണെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍ ധന്‍കര്‍. ‘ഇത് ഭരിയ്ക്കുന്നവരുടെ നിയമമാണ്, അല്ലാതെ നിയമവാഴ്ചയല്ല,’ – ട്വീറ്റില്‍ ധന്‍കര്‍ അഭിപ്രായപ്പെട്ടു.
2021ല്‍ കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ സോണാലി ചക്രവര്‍ത്തി ബാനര്‍ജിയെ വിസിയായി തുടര്‍നിയമനം നല്കിയ തൃണമൂല്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഗവര്‍ണര്‍ മമത ബാനര്‍ജിക്ക് കത്തെഴുതിയിരുന്നു. ‘ഒരു തെരഞ്ഞെടുപ്പ് മാനദണ്ഡവും പാലിക്കാന്‍ കല്‍ക്കത്ത സര്‍വ്വകലാശാല വിസിയായി സോണാലി ചക്രവര്‍ത്തിക്ക് രണ്ടാം തവണയും നാല് വര്‍ഷത്തേക്ക് നിയമനം നല്‍കുകയായിരുന്നു. എന്റെ കത്തിന് ഒരു മുഖ്യമന്ത്രിയും മറുപടി നല്‍കിയില്ല’- ധന്‍കര്‍ അഭിപ്രായപ്പെട്ടു. ‘സോണാലി ചക്രവര്‍ത്തിയെ വിസിയായി തുടര്‍നിയമനം നല്കിയ നടപടി പിന്‍വലിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാഭ്യാസമന്ത്രി ബ്രാത്യ ബസു ഒരു പ്രതികരണവും നല്‍കിയില്ല. ഇത് ഭരിയ്ക്കുന്നവരുടെ നിയമമാണ്. അല്ലാതെ നിയമവാഴ്ചയല്ല,’- ഗവര്‍ണര്‍ ധന്‍കര്‍ വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: