കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായി നിരവധി തൊഴിലവസരങ്ങള്‍. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളുമടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം അതത് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇനിപറയുന്ന സ്ഥാപനങ്ങളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.
* ഇഎസ്‌ഐ കോര്‍പ്പറേഷന്‍, കേരള റീജിയണല്‍ ഓഫീസ്, തൃശൂര്‍: യുഡി ക്ലര്‍ക്ക്, ഒഴിവുകള്‍-66, യോഗ്യത: ബിരുദവും കമ്പ്യൂട്ടര്‍ വാര്‍ക്കിങ് നോളഡ്ജും. പ്രായം 18-27 വയസ്, ശമ്പളം 25500-81100 രൂപ; സ്‌റ്റെനോഗ്രാഫര്‍-4, യോഗ്യത: പ്ലസ്ടു പാസായിരിക്കണം. സ്‌കില്‍ ടെസ്റ്റ്-ഡിക്‌ടേഷന്‍-10 മിനിട്ട് (മിനിട്ടില്‍ 80 വാക്ക് വേഗത), ട്രാന്‍സ്‌ക്രിപ്ഷന്‍ (കമ്പ്യൂട്ടറില്‍) 50 മിനിട്ട് (ഇംഗ്ലീഷ്), 65 മിനിട്ട് (ഹിന്ദി), പ്രായം 18-27 വയസ്. ശമ്പളം 25500-81100 രൂപ; മള്‍ട്ടിടാസ്‌കിംഗ് സ്റ്റാഫ് (എംടിഎസ്), ഒഴിവുകള്‍-60. യോഗ്യത: എസ്എസ്എല്‍സി/മെട്രിക്കുലേഷന്‍/തത്തുല്യം. പ്രായം 18-25 വയസ്. ശമ്പളം 18000-56900 രൂപ. വിജ്ഞാപനം www.esic.nic.in/recruitment ല്‍, ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 15 നകം.
* എന്‍ടിപിസി, ന്യൂദല്‍ഹി: ജനറല്‍ സര്‍ജന്‍, ഒഴിവുകള്‍-8, യോഗ്യത- എംബിബിഎസ്, എംഎസ്/ഡിഎന്‍ബി (ജനറല്‍ സര്‍ജറി); സ്‌പെഷ്യലിസ്റ്റ് (ജനറല്‍ മെഡിസിന്‍), ഒഴിവുകള്‍-7, യോഗ്യത: എംബിബിഎസ്, എംഡി/ഡിഎന്‍ബി (ജനറല്‍ മെഡിസിന്‍) ശമ്പള നിരക്ക് യഥാക്രമം 70,000-2 ലക്ഷം രൂപ; 60000-1,80,000 രൂപ. വിജ്ഞാപനം www.ntpc.co.in, https://careers.ntpc.co.in. ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 27 വരെ.
* സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ന്യൂദല്‍ഹി: ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, കരാര്‍ നിയമനം 2-3 വര്‍ഷത്തേക്ക്. ഒഴിവുകള്‍-18. റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ www.sportsauthorityofindia.nic.in/saijobs ല്‍. ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 20 വരെ.
* നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റ് ആന്റ് പഞ്ചായത്തിരാജ്, ഹൈദ്രാബാദ്: റിസര്‍ച്ച് അസോസിയേറ്റ്-8, റിസര്‍ച്ച് അസിസ്റ്റന്റ്-4, ട്രെയിനിംഗ് മാനേജര്‍-സിആര്‍ടിഇഎന്‍-1, ടെക്‌നിക്കല്‍-2, അഡ്മിനിസ്‌ട്രേഷന്‍ ആന്റ് അക്കൗണ്ട്‌സ്-1, വിമെന്‍ ആന്റ് ചൈല്‍ഡ് ഡവലപ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍-1, ഡാറ്റാ അനലിസ്റ്റ്-1, പ്രോജക്ട് അസോസിയേറ്റ്-1, ഫിനാന്‍ഷ്യല്‍ അസോസിയേറ്റ്-1, മള്‍ട്ടിടാസ്‌കിംഗ് സ്റ്റാഫ്-1, ഓഫീസ് അസിസ്റ്റന്റ്-1. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://career.nirdpr.in ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 26 നകം.
* സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ, ബെംഗളൂരു: മെംബര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് (എംടിഎസ്എസ്) ഇഎസ് 5-2; ഇഎസ് 4-2; അക്കൗണ്ട്‌സ് ഓഫീസര്‍ (എവി)-1, അസിസ്റ്റന്റ് (എ-4)-5, എ-3 – 1, എ2- 7; മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ്-1. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bengaluru.stpi.in ല്‍. ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 13 നകം.
* നിഫ്‌കെ, ഹരിയാന: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റ്, സോനപെറ്റ്- കണ്‍സള്‍ട്ടന്റ് (കോഴ്‌സ് മെറ്റീരിയല്‍സ്), കണ്‍സള്‍ട്ടന്റ് (മീഡിയ), കണ്‍സള്‍ട്ടന്റ് (മെഷ്യനറി/പ്രോസസ്/പ്രോഡക്ട് ഡവലപ്‌മെന്റ്/പാക്കേജിങ്), ഓരോ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതം. വിജ്ഞാപനം www.niftem.ac.in അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11.
* നാഷണല്‍ ഹൈവേസ് ഇന്‍ഫ്ര ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ്, ദല്‍ഹി: ജനറല്‍ മാനേജര്‍ (ട്രാഫിക് ആന്റ് ടോള്‍ റവന്യൂ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അക്കൗണ്ട്‌സ്/ഫിനാന്‍സ് ആന്റ് ട്രഷറി), ഡെപ്യൂട്ടി മാനേജര്‍- എഫ് ആന്റ് എ (പേയബിള്‍ ആന്റ് ടാക്‌സ്), എക്‌സിക്യൂട്ടീവ്- എഫ് ആന്റ് എ (അക്കൗണ്ട്‌സ്/ബാങ്കിംഗ് ആന്റ് ട്രഷറി), ഓരോ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതം. വിജ്ഞാപനം www.nhai.org ല്‍. ഇ-മെയില്‍ [email protected]. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.
* പിജിമെര്‍, ചണ്ടിഗഢ്: പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച്, ചണ്ഡിഗഢില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (നോണ്‍-അക്കാഡമിക്) തസ്തികയില്‍ വിവിധ സ്‌പെഷ്യാലിറ്റികളിലായി 12 ഒഴിവുകളുണ്ട്. നിയമനം കരാര്‍ അടിസ്ഥാനത്തില്‍. അപേക്ഷാഫോറവും വിജ്ഞാപനവും www.pgimer.edu.in. അപേക്ഷ ജനുവരി 22 വരെ. വോക്ക് ഇന്‍ ഇന്റര്‍വ്യു പിജിമെറില്‍ ജനുവരി 24 രാവിലെ 10.30 മണിക്ക്.
* എയിംസ് ജോധ്പൂര്‍: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ജോധ്പൂരില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 5 ഒഴിവുകള്‍. നിയമനം കരാര്‍ അടിസ്ഥാനത്തില്‍. വിജ്ഞാപനം www.aiimsjodhpur.edu.in ല്‍, ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി രണ്ടിനകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: