1924 ജനുവരി 16 ന് (1099 മകരം 3-ാം തീയതി) വെളുപ്പിനു മൂന്നുമണിക്ക്, പല്ലനയാറ്റില്‍ ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍മോട്ടോര്‍ സര്‍വ്വീസ് വക റെഡീമര്‍ എന്നുപേരുള്ള ഒരു ബോട്ടുമറിഞ്ഞുണ്ടായ അപകടത്തില്‍, മഹാകവി കുമാരനാശാന്‍ അന്തരിച്ചു. 51 വയസ്സേ അപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ദുരൂഹമാണ് ഇന്നും അപകടകാരണങ്ങള്‍.
ഏറനാട്ടില്‍ ഒഴുകിപ്പരന്ന ഹൈന്ദവ സഹോദരങ്ങളുടെ രക്തത്തില്‍ ഹൃദയം തൊട്ട് ആശാന്‍ എഴുതിയ ദുരവസ്ഥ അതിന് ഒരു കാരണമാണ് എന്ന പക്ഷമുണ്ട്. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് അന്നത്തെ ദുസ്സഹമായ വ്യവസ്ഥിതിക്കെതിരെ വിരല്‍ ചൂണ്ടി ഗര്‍ജിച്ച നവോത്ഥാന കവി…. രാഗം മാംസനിബദ്ധമല്ലെന്ന് എല്ലാ തലമുറയിലെയും യുവതയെ ഉദ്‌ബോധിപ്പിച്ച വേദാന്ത കവി ….
ശ്രീ ഭൂവിലസ്ഥിരയെന്ന് ആര്‍ത്തി പൂണ്ടുഴലുന്ന ലോകത്തോട് വീണപൂവിനെ ചൂണ്ടി ഉദ്‌ബോധിപ്പിച്ച ഗുരു കവി, ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ, ചോദിക്കുന്നു നീര്‍ നാവ് വരണ്ടഹോ എന്ന് ജാതി കടന്നശുദ്ധമാക്കിയ മലയാള നാടിന്റെ ദു:സ്ഥിതിയെ കാലത്തിന് മുന്നില്‍ തുറന്നു കാട്ടിയ ഋഷികവി…. ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോരയാല്‍ ചോന്നെഴുമേറനാട്ടില്‍ കവിതയുടെ കരുത്തുകൊണ്ട് നൂറ്റാണ്ടിന്റെ പോരാട്ടം കാലങ്ങള്‍ക്ക് മുമ്പേ നയിച്ച വിപ്‌ളവകവി ….
മതപരിവര്‍ത്തന രസവാദത്തിലൂടെയും ശ്രീനാരായണ ധര്‍മ്മ പരിപാലനത്തിലൂടെയും സ്വധര്‍മ്മരക്ഷ ദൗത്യമാക്കിയ കുമാരകവി… സ്‌നേഹമാണഖിലസാരമൂഴിയില്‍ സ്‌നേഹ സാരമിഹ സത്യമേകമാം എന്ന് പ്രപഞ്ച തത്വത്തെ നിരൂപിച്ച ദാര്‍ശനിക കവി…
സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം എന്ന് മലയാളിക്ക് സ്വാതന്ത്ര്യ ഗീത പകര്‍ന്ന പ്രവാചക കവി…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: