ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്ഷികദിനമായ ജനവരി 23ഉം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമാകുന്നു. ഇനി മുതല്‍ ജനവരി 24ന് പകരം ജനവരി 23 മുതല്‍ റിപ്പബ്ലിക് ദിനാഘോഷം ആരംഭിക്കും.
കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനം “പരാക്രം” ദിവസമായി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താനാണ് 23 മുതല്‍ തന്നെ ആഘോഷം ആരംഭിക്കാന്‍ തീരുമാനിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമരുമകനും ബിജെപി നേതാവുമായ ചന്ദ്രകുമാര്‍ ബോസ് സ്വാഗതം ചെയ്തു. നേതാജിയുടെ ജന്മദിനം അര്‍ഹമായ രീതിയില്‍ ആഘോഷിക്കാന്‍ ആവശ്യമുയര്‍ന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്തിമപോരാട്ടത്തിനൊരുങ്ങിയ നേതാജിയെ ഇന്ത്യയുടെ വിമോചകന് ആയാണ് ലോകം കാണുന്നത്. എന്നാല്‍ ഇതിന് മുന്‍പ് വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഒന്നും തന്നെ നേതാജിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ല.
നേതാജിയെയും അദ്ദേഹത്തിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെയും ആദരിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രകുമാര്‍ ബോസ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ‘ഇന്ത്യ വിട്ടുപോകാം എന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് തോന്നിപ്പിച്ചതിന് പിന്നില്‍ സുഭാഷ് ചന്ദ്രബോസിനും അദ്ദേഹത്തിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കും നിര്‍ണ്ണായകമായ പങ്കുണ്ട്,’ – ചന്ദ്രകുമാര്‍ ബോസ് പറയുന്നു.
നരേന്ദ്രമോദി സര്‍ക്കാരിന് മാത്രമേ നേതാജിക്ക് അര്‍ഹമായ പരിഗണന നല്കാന് കഴിയൂ എന്നും ജനവരി 23 മുതല്‍ ആഘോഷി്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: