തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയും അജ്ഞാതനായ വിഐപിയുമായി ആളെ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.. 2017 നവംബര്‍ 15ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാള്‍, ദിലീപിന്റെ അടുത്ത സുഹൃത്തും കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയും ആണെന്നാണു വിവരം.
ഇയാള്‍ ഇപ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവിലാണ്. ദിലീപിന്റെ വീട്ടില്‍ ഇയാള്‍ വീട്ടില്‍ വരുമ്പോള്‍ അവിടെയുണ്ടായിരുന്ന കുട്ടി ശരത് അങ്കിള്‍ വന്നു എന്നും കാവ്യ മാധവന്‍ ഇക്ക എന്നു വിളിച്ചെന്നുമാണ് മൊഴിയിലുള്ളത്. ശരത് അങ്കിള്‍ കുട്ടിക്ക് മാറിയതാണ് എന്നായിരുന്നു സംശയിച്ചതെങ്കിലും അത് അല്ലെന്നാണ് വ്യക്തമാകുന്നത് എന്നാണ് വിവരം. നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കിയതിന്റെ അടുത്ത ദിവസം ഇയാള്‍ വിമാനയാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ യാത്രയുടെ വിവരങ്ങള്‍ കൂടി ശേഖരിച്ച ശേഷമാണ് വിഐപിയെ പൊലീസ് ഏകദേശം സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം വരുന്നതിനായി ശബ്ദ സാംപിളുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി സ്ഥിരീകരിച്ചാല്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. നിലവില്‍ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ ഖദര്‍ വസ്ത്ര ധാരി ആയിരുന്നു എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. അതിനാല്‍ രാഷ്‌ട്രീയക്കാരിലേക്ക് അന്വേഷണം നീണ്ടെങ്കിലും പ്രവാസി വ്യവസായി ആണിതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: