കൊല്ലം: ബൈപ്പാസ് പൂര്‍ത്തിയായിട്ട് ഇന്ന് മൂന്നു വര്‍ഷം. അരനൂറ്റാണ്ടായുള്ള കാത്തിരിപ്പ് 2019 ജനുവരി 15നാണ് യാഥാര്‍ഥ്യമായത്. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷമാണ് 47 വര്‍ഷമായുള്ള കൊല്ലത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമായത്. മേവറം മുതല്‍ അയത്തില്‍ വരെയും അയത്തില്‍ മുതല്‍ കല്ലുംതാഴം വരെയും ആദ്യ രണ്ടു ഘട്ട നിര്‍മാണം പൂര്‍ത്തിയായെങ്കിലും 2018 ല്‍ കല്ലുംതാഴം മുതല്‍ കാവനാട് വരെയുള്ള പാതകൂടി പണ്ടൂര്ത്തിയായതോടെയാണ് കൊല്ലം ബൈപ്പാസ് യാഥാര്‍ഥ്യമായത്.
13.141 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. ദേശീയപാത 66നെ ആല്ത്തറമൂടു മുതല്‍ മേവറം വരെ ബന്ധിപ്പിക്കുന്നു. കടവൂര്‍-മങ്ങാട് പാലം (826.62 മീ.), കാവനാട്-കുരീപ്പുഴ പാലം (620 മീ.), നീരാവില്‍ പാലം (95 മീ.) എന്നിങ്ങനെ മൂന്നു പാലങ്ങള്‍ ഉള്‍പ്പെടെയാണിത്.
ബൈപ്പാസിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയിലും നിരവധി അപകടങ്ങളാണ് ഇതിനകം നടന്നിരിക്കുന്നത്. നിരവധി ജീവനുകള്‍ ബൈപ്പാസില്‍ പെണ്ടാലിഞ്ഞു. 2019 ജനുവരി 22 നാണ് ആദ്യത്തെ അപകടമരണം ബൈപ്പാസില്‍ സംഭവിക്കുന്നത്. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ഷിഹാബുദീനാണ് (53) അപകടത്തില്‍ മരിച്ചത്. കാവനാട് മുതല്‍ മേവറം വരെയുള്ള ഭാഗങ്ങളില്‍ 32 ഇടറോഡുകളാണ് ബൈപ്പാസില്‍ സന്ധിക്കുന്നത്. ഈ റോഡുകള്‍ തന്നെയാണ് പല അപകടങ്ങളിലും പ്രധാന വില്ലന്‍. ഈ റോഡുകളിലെത്തുന്നവര്ക്ക് ബൈപ്പാസിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ കാണാനാകാത്ത വിധത്തില്‍ പലസ്ഥലത്തും അശാസ്ത്രീയമായി പാര്‍ശ്വഭിത്തി നണ്ടിര്മിച്ചിട്ടുണ്ട്. ഇപ്പോള്‍ റോഡുകളില്‍ സ്പണ്ടീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ അപകടങ്ങള്‍ക്ക് കുറവുണ്ട്.
1972ലാണ് ബൈപ്പാസ് ആശയത്തിനു തുടക്കം. 1993 ല്‍ മേവറം അയത്തില്‍ മൂന്നു കി.മീ.ദൂരം നിര്‍മാണം പൂര്‍ത്തിയായി. 1999ല്‍ അയത്തില്‍ കല്ലുംതാഴം 1.5 കി.മീ നിര്‍മാണം പൂര്‍ത്തിയി. 2015-ല്‍ കല്ലുംതാഴം കാവനാട് 8.6 കി.മീ നിര്‍മാണത്തിന് തുടക്കം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക നല്‍കിയാണ് ബൈപ്പാസ് പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: