മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിന്റെ വിസ വീണ്ടും ഓസ്ട്രേലിയ റദ്ദാക്കി. കൂടാതെ മൂന്നു വര്‍ഷത്തേക്ക് ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തി. കോടതി വിധിയുടെ പിന്‍ബലത്തില്‍ ഓസ്ട്രേലിയയില്‍ തുടരുന്ന ദ്യോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്താന്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും.
തിങ്കളാഴ്ചയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. അതിന് മുമ്പ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചാലേ ദ്യോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനാകൂ. ദ്യോക്കോവിച്ചിന്റെ പങ്കാളിത്തം ഉറപ്പാക്കി ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ മത്സരക്രമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിസ റദ്ദാക്കിയത്.
കുടിയേറ്റ വകുപ്പ് മന്ത്രി അലക്സ് ഹോക്ക് തന്റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് വിസ റദ്ദാക്കിയത്. സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് കൊവിഡ് വാക്സിന് എടുക്കാതെയാണ് ഓസ്ട്രേലിയയില്‍ എത്തിയത്. ഇത് സമൂഹത്തിന് അപകടമുണ്ടാക്കാന്‍ സാധ്യയുണ്ട്. ഈ കാരണത്താല്‍ ദ്യോക്കോയുടെ വിസ റദ്ദാക്കുകയാണെന്ന് മന്ത്രി പ്രസ്താവനിയില്‍ പറഞ്ഞു. വിസ റദ്ദാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദ്യോക്കോവിച്ചിന്റെ അഭിഭാഷകന് അറിയിച്ചു.
വിക്ടോറിയ സംസ്ഥാന സര്‍ക്കാരും ടെന്നീസ് ഓസ്ട്രേലിയയും വാക്സിന് ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് ദ്യോക്കോവിച്ച് ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചത്. എന്നാല്‍ ഓസട്രേലിയന് ബോര്‍ഡര്‍ ഫോഴ്സ് വാക്സിന് ഇളവ് നിഷേധിച്ചു. വിസ റദ്ദാക്കുകയും ചെയ്തു. മെല്‍ബണില്‍ എത്തിയ ദ്യോക്കോയെ തടഞ്ഞുവച്ചു. പിന്നീട് അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന ഹോട്ടലില്‍ കരുതല്‍ തടങ്കലിലാക്കി. ദ്യോക്കോ കോടതിയയെ സമപിപിച്ചതിനെ തുടര്‍ന്നാണ് വിസ പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: