ന്യൂദല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ച സംഭവത്തില്‍ അമ്പരപ്പ് രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ.
വിധി കേട്ട താന്‍ അമ്പരന്നുവെന്നും ഇക്കാര്യത്തില്‍ ഇരയ്ക്ക് ആവശ്യമായപിന്തുണ നല്‍കുമെന്നും രേഖ ശര്‍മ്മ പറഞ്ഞു. കോട്ടയത്തെ അഡീഷണല്‍ സെഷന് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിട്ടയച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ച ഉടനെയാണ് രേഖാ ശര്‍മ്മയുടെ പ്രതികരണം. 2014 മുതല്‍ 2016 വരെയുള്ള രണ്ട് വര്‍ഷക്കാലത്തിനിടയില്‍ 13 തവണ ്ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ 2018ലാണ് ബിഷപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. നീണ്ട 26 മാസങ്ങള്‍ക്ക് ശേഷമാണ് വെള്ളിയാഴ്ച വിധി പുറത്തുവന്നത്.
കേസിന്റെ വിശദാംശങ്ങള്‍ തനിക്ക് അറിയാമെന്നും താന്‍ ഇതിന് മുന്‍പ് ഇരയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും രേഖാ ശര്‍മ്മ പറഞ്ഞു. ഈ കേസില്‍ പണ്ട് ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുള്ളതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
‘കോടതി വിധി പ്രസ്താവിച്ചെങ്കിലും ദേശീയ വനിതാ കമ്മീഷന് കന്യാസ്ത്രീക്ക് അനുകൂലമായ പിന്തുണ നല്‍കും. ഈ കേസ് കൂടുതല്‍ ഉയര്‍ന്ന കോടതിയില്‍ വാദിക്കാനും ഇരയെ സഹായിക്കും’- രേഖാ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: