ശബരിമല: അയ്യപ്പ സ്തുതികളുമായി ആലപ്പി രംഗനാഥും വീരമണി രാജുവും എത്തിയതോടെ സന്നിധാനം ഭക്തിലഹരിയില്‍. വീരമണി പള്ളിക്കെട്ട് ഗാനം ആലപിച്ചപ്പോള്‍ അത് ഏറ്റുചൊല്ലിയാണ് ഭക്തതര്‍ ഗാനത്തെ സ്വീകരിച്ചത്. ആലപ്പി രംഗനാഥും സംഘവുമാണണ് സന്നിധാനത്തെ ഓഡിറ്റോറിയത്തില്‍ ആദ്യം ഭക്തിഗാനമേള അവതരിപ്പിച്ചത്.
രംഗനാഥ് രചനയും സംഗീതവും നിര്‍വഹിച്ച മദഗജമുഖനേ ഗിരിജാ സുധനെ, സ്വാമി സംഗീതം ആലപിക്കും താപസഗായകനല്ലോ, എന്‍മനം പൊന്നമ്പലം, എല്ലാ ദുഃഖവും തീര്‍ത്തുതരൂ… തുടങ്ങി രംഗനാഥിന്റെ എക്കാലത്തെയും മികച്ച അയ്യപ്പ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാര്‍ച്ചനയാണ് സന്നിധാനത്ത് നടന്നത്.
ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം സ്വീകരിച്ച ശേഷമാണ് ആലപ്പി രംഗനാഥും സംഘവും ഭക്തിഗാനാര്‍ച്ചന നടത്തിയത്. സ്വാമി അയ്യപ്പന്റെ നാമത്തിലുള്ള പുരസ്‌കാരം ലഭിച്ചത് മഹാഭാഗ്യമെന്ന് ആലപ്പി രംഗനാഥ് പറഞ്ഞു. പ്രശസ്ത ഗായകന്‍ വീരമണി രാജുവിന്റെ സംഗീതാര്‍ച്ചനയില്‍ ഭക്തി പ്രഹര്‍ഷമായിരുന്നു. തമിഴിലെ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളാണ് വീരമണിയും സംഘവും സന്നിധാനത്ത് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: