ഇടുക്കി. സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ സഹോദരന് ബിജെപില്‍ ചേര്‍ന്നു. പാര്‍ട്ടി നടപടി നേരിടുന്ന മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ സഹോദരനും മൂന്നാര്‍ ടൂറിസ്റ്റ് ടാക്സി െ്രെഡവേഴ്സ് അസോസിയേഷന് പ്രസിഡന്റുമായ എസ് കതിരേശനാണ് ബിജെപിയില്‍ ചേര്‍ന്നത്.ഇന്നലെ രാവിലെ മൂന്നാര്‍ ഓഫീസിലെത്തിയ അദ്ദേഹത്തെ ജില്ലാ ജന സെക്രട്ടറി വി.എസ്. രതീഷ് ഷാള്‍ അണിയിച്ച് ആദരിച്ച് സ്വീകരിച്ചു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ കതിരേശന് കുറച്ചു നാള് പാര്‍ട്ടി വിട്ട് അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നെങ്കിലും വീണ്ടും സിപിഎമ്മില്‍ തിരിച്ചെത്തിയിരുന്നു.
തുടര്‍ ഭരണം ലഭിച്ചപ്പോള്‍ അണികളെ മറക്കുന്ന രീതിയാണ് സിപിഎം നേതൃത്വത്തിന് ഉള്ളതെന്നും ഇനിയും കൂടുതല്‍ ആളുകള്‍ സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് ചേരുമെന്നും കതിരേശന് പറഞ്ഞു. നരേന്ദ്രമോദി യുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനം മൂന്നാര്‍ മേഖലയിലും കൂടുതല്‍ എത്തിക്കണം എന്നതാണ് ആഗ്രഹം. മൂന്നാര്‍ ടൂറിസം മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്നു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ദേശീയപാത മാത്രമാണ് ആശ്വാസമായിട്ടുള്ളത്.
വികസനം ശ്വാസം മുട്ടി നില്ക്കുന്ന മൂന്നാറില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ എത്തിച്ചു നല്കാന് പരിശ്രമിക്കും പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസ സൗകര്യം നല്‍കാനോ വീടിന്റെ സുരക്ഷപോലും നല്‍കാനോ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം മൂന്നാര്‍ ബ്രാഞ്ച് സെക്രട്ടറി സിഐടിയു െ്രെഡവേഴ്സ് യൂണിയന് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തന രംഗത്തും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ പരിചയസമ്പത്തുള്ള എസ് കതിരേശന് മൂന്നാര്‍ മേഖലയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ സാധിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ബിജെപി ദേവികുളം മണ്ഡലം പ്രസിഡന്റ് പി ആര് അളക രാജിന്റെ അധ്യക്ഷതയില്‍ മൂന്നാര്‍ ബിഎംഎസ് ഓഫീസില്‍ ചേര്‍ന്ന സ്വീകരണ യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.ഡേവിഡ് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പിപി മുരുകന് , എസ് സ്കന്ദകുമാര്‍, നേതാക്കളായ മതിയഴകന്‍, വികെ രമേശ്, ലക്ഷ്മണ പെരുമാള്‍, പി ചാര്‍ളി, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: