കണ്ണൂര്‍: 51 റേഷന്‍ കടകളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി പുതിയ ലൈസന്‍സിക്കായി വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചതായി മന്ത്രി അഡ്വ. ജി.ആര്. അനില്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ റേഷന്‍ കട ഉടമകളുടെ അദാലത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നാല് റേഷന്‍ കടകളുടെ ലൈസന്‍സ് അനന്തരാവകാശികളില്ലാത്തതിനാല്‍ റദ്ദാക്കി പുതിയ വിജ്ഞാപനം നടത്താന്‍ അദാലത്തിലാണ് തീരുമാനിച്ചത്. അദാലത്തില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നേരിട്ട് 39 പരാതികള്‍ തീര്‍പ്പാക്കി. നേരത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ കടകള്‍ ഉള്‍പ്പെടെ 76 അപേക്ഷകളാണ് തീര്‍പ്പാക്കിയത്.
അനന്തരാവകാശ നിയമപ്രകാരം 12 റേഷന്‍ കടകള്‍ക്ക് അദാലത്തില്‍ ലൈസന്‍സ് അനുവദിച്ചു. 13 റേഷന്‍ കട ഉടമകള്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചു. ക്രമക്കേട് കാരണം ലൈസന്‍സ് റദ്ദാക്കിയ 10 കടകളുടെ ലൈസന്‍സ് പിഴ ഈടാക്കി പുനഃസ്ഥാപിച്ചു. ഇവയില്‍ ഒരു വര്‍ഷക്കാലം താലൂക്ക് സപ്ലൈ ഓഫീസറുടെ നേരിട്ടുള്ള നിരീക്ഷണം ഉïാവും. ക്രമക്കേട് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും. പട്ടികവര്‍ഗ, മലയോര മേഖലകളിലുള്‍പ്പെടെ റേഷന്‍ വിതരണത്തിലെ വീഴ്ചകള്‍ ഒരു കാരണവശാലും അനുവദിക്കില്ല. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ലൈസന്‍സ് സംബന്ധിച്ച അപേക്ഷകളില്‍ ഉള്‍പ്പെടെ തീരുമാനമെടുത്തു.
അദാലത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത്ത് ബാബു അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഉത്തരമേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്ട്രോളര് കെ. മനോജ്കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: