തിരുവനന്തപുരം: വനിത മാസികയുടെ കഴിഞ്ഞ ലക്കത്തിലെ ദിലീപിനെക്കുറിച്ചുള്ള ലേഖനം നടന് ദിലീപിനെ ഇരയാക്കി അവതരിപ്പിക്കുന്ന ഒന്നായിരുന്നു. ‘ദ് ക്വിന്റ് മാസികയിലെ ലേഖനമെഴുതിയ പത്രപ്രവര്‍ത്തക താന്‍ ഇനി വനിത വായിക്കില്ലെന്നും ഒട്ടേറെ സ്ത്രീകള്‍ വനിത വായിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും പറയുന്നു. നടിയ്ക്കെതിരായ ആക്രമണത്തില്‍ എട്ടാം പ്രതിയായ ദിലീപിനെ അടിമുടി വെള്ളപൂശുന്നതായിരുന്നു വനിതയിലെ ലേഖനം.
ബോളിവുഡ് നടിയായ സ്വര ഭാസ്കര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ഈ ലേഖനത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ദിലീപിനെ ഇങ്ങിനെ വെളുപ്പിക്കണമായിരുന്നോ എന്നാണ് സ്വര ചോദിച്ചത്. ‘സ്ത്രീകളുടെ സുഹൃത്തും വഴികാട്ടിയും’ എന്ന തലക്കെട്ടിലായിരുന്നു വനിതയുടെ ലേഖനം.
ദിലീപിന്റെ അവസാനത്തെ സിനിമയെക്കുറിച്ച് ചോദിച്ച് കൊണ്ട് ആരംഭിക്കുന്ന ഇന്റര്‍വ്യൂവില്‍ പൊടുന്നനെ നടിയെ ആക്രമിച്ച കേസിനെക്കുറിച്ചുള്ള ചോദ്യത്തിലേക്ക് നീങ്ങുന്നു. ഇതില്‍ ദിലീപിന്റെ സഹതാപമുണര്‍ത്തുന്ന ഒട്ടേറെ പ്രയോഗങ്ങള്‍ ലേഖനത്തില്‍ ഉടനീളം നിറച്ചിരിക്കുന്നതായി ക്വിന്റിലെ ലേഖനത്തില്‍ പറയുന്നു. ‘അമ്മയ്ക്ക് സുഖമില്ല’, ‘സത്യം തെളിയിക്കുന്നതുവരെ ഭ്രാന്താകരുതേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്,’ ‘എനിക്ക് ഭാര്യും രണ്ട് പെണ്മക്കളും സഹോദരങ്ങളും ഉണ്ട്,’ എന്നിങ്ങനെ ദിലീപിന് അനുകൂലമായ വികാരമുണര്‍ത്തുന്ന പ്രയോഗങ്ങള്‍ ലേഖനത്തിലുടനീളം വിതറിയിട്ടുള്ളതായി ലേഖിക അവകാശപ്പെടുന്നു. ‘എന്തിനാണ് ആളുകള്‍ എന്നോട് ശത്രുത പുലര്‍ത്തുന്നത് മനസ്സിലാവുന്നില്ല’ എന്നും ദിലീപ് ഒരു ഘട്ടത്തില്‍ പറയുന്നുണ്ട്. ഇവിടെ ദിലീപിനെ ബോധപൂര്‍വ്വം “വനിത” ഒരു ഇരയുടെ വേഷമണിയിക്കുന്നതായും ക്വിന്റ് പത്രപ്രവര്‍ത്തക പറയുന്നു.
ഈ ലേഖനം വനിതയില്‍ അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും മനപ്പൂര്‍വ്വം ആസൂത്രണം ചെയ്ത് പ്രസിദ്ധീകരിച്ചതാണെന്നും കേസില്‍ വിധി പറയുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇങ്ങിനെയൊരു കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്നും പത്രപ്രവര്‍ത്തക ആരോപിക്കുന്നു. ഒരു പക്ഷെ ഈ കേസിനെതിരെ വലിയൊരു ദിലീപ് വിരുദ്ധ തരംഗത്തിന് വഴിമരുന്നിട്ടതില്‍ ഈ ലേഖനത്തിനും പങ്കുണ്ടെന്ന് പലരും ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: