ചെന്നൈ: . പൊങ്കലിന് സൗജന്യമായി സര്‍ക്കാര്‍ നല്കിയ സമ്മാനക്കിറ്റിനെക്കുറിച്ച് പരാതി പറഞ്ഞ വൃദ്ധനെതിരെ ജാമ്യമില്ലാ കേസെടുത്ത് തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരിന്റെ ഫാസിസം . അച്ഛന്റെ ദുര്യോഗമറിഞ്ഞ മകന് ഭയവും അപമാനവും സഹിക്കാനാവാതെ തീകൊളുത്തി ആത്മഹത്യ ചെയ്തു.
പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ സൗജന്യമായി സമ്മാനക്കിറ്റ് വിതരണം ചെയ്തിരുന്നു. 20 ഇനങ്ങള്‍ അടങ്ങിയതായിരുന്നു ഈ സൗജന്യസമ്മാനക്കിറ്റ്. പൊങ്കല്‍ മധുരമുണ്ടാക്കാന്‍ അരി, ശര്‍ക്കര, കശുവണ്ടി, ഏലക്കായ എന്നിവ കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതല്ലാതെ മറ്റ് 16 ഇനങ്ങള്‍ വേറെ. റേഷന്‍ കടകള്‍ വഴിയായിരുന്നു ഈ സൗജന്യപൊങ്കല്‍ കിറ്റ് വിതരണം ചെയ്തത്. 65 കാരന് നന്ദന് കിട്ടിയ പൊങ്കല്‍ കിറ്റില്‍ പുളിയില്‍ ചത്ത പല്ലിയുമുണ്ടായിരുന്നു. ചത്തപല്ലി തന്നെ എന്ന് ഉറപ്പിച്ച നന്ദന് പരാതി പറയാന്‍ റേഷന്‍ കടയില്‍ തിരിച്ചെത്തി.
റേഷന്‍ കടക്കാരന് നന്ദനെതിരെ ക്രൂരമായി പെരുമാറി. എ ഐ എ ഡിഎംകെ പ്രവര്‍ത്തകനാണ് നന്ദന് എന്നതിനാല്‍ രാഷ്ട്രീയപ്രതികാരം കൊണ്ടാണ് പരാതി പറയുന്നതെന്ന് ആരോപിച്ചു. നന്ദന് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പൊങ്കല്‍ കിറ്റില്‍ നിലവാരമില്ലാത്ത സാധനങ്ങളാണ് വിതരണം ചെയ്തതെന്ന് ആരോപിച്ച് നന്ദന് പത്രങ്ങള്‍ക്ക് വാര്‍ത്ത കൊടുത്തു.വാര്‍ത്ത വൈറലായതോടെ റേഷന്‍ കടയുടമ നന്ദനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
നന്ദനെതിരെ കേസെടുത്തു. വ്യാജവാര്‍ത്ത പരത്തിയെന്ന ജാമ്യമില്ലാ കുറ്റത്തിനാണ് കേസെടുത്തത്. ഇതോടെ നന്ദന് ഭയമായി. താന്‍ ആത്മഹത്യ ചെയ്യുമെന്ന് നന്ദന് കുടുംബാംഗങ്ങളോട് പറഞ്ഞു.ആകെ തകര്‍ന്ന നന്ദന്റെ മകന് കുപ്പുസ്വാമി ഉടനെ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി. 80 ശതമാനം പൊള്ളലേറ്റ് കുപ്പുസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ചെന്നൈയിലെ സ്വകാര്യക്കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു കുപ്പുസ്വാമി.
സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പൊങ്കല്‍ കിറ്റിനെക്കുറിച്ച് പരാതികള്‍ കുമിഞ്ഞുകൂടിയിരുന്നു. അരിയില്‍ ചെള്ളുള്ളതായും ശര്‍ക്കര ഉരുകിയ നിലയിലാണെന്നും പരാതിയുണ്ട്.
അധികാരമേറിയ അന്ന് മുതല്‍ തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ എതിരഭിപ്രായം പറയുന്നവരെ വേട്ടയാടുകയാണ്. യുട്യൂബര്‍മാരായ കിഷോര്‍ കെ സ്വാമി, മാരിദാസ്, സട്ടൈ ദുരൈ മുരുഗന്, സീതായില്‍ മൈന്തര്‍ എന്നിവരെ വേട്ടയാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: