കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി. ഗുവാഹത്തി – ബിക്കാനിര്‍ എക്സ്പ്രസ് (15633) ആണ് പാളം തെറ്റിയത്. പശ്ചിമ ബംഗാളിലെ ഡോമോഹാനിയിലാണ് സംഭവം. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ മരിച്ചു. ട്രെയിനിന്റെ 12 ബോഗികള്‍ അപകടത്തില്‍പ്പെട്ടതായി റെയില്‍വേ വ്യക്തമാക്കി.
വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കുകള്‍ സംഭവിച്ചതായാണ് സൂചന. പെട്ടെന്ന് ഒരു കുലുക്കം അനുഭവപ്പെടുകയും ബോഗികള്‍ പാളം തെറ്റുകയുമായിരുന്നുവെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. പരിക്കു പറ്റിയവരെ ജലാഗ്പുരി സദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളിലെ വടക്കന്‍ പ്രദേശമായ മൈനാഗുരിയിലാണ് അപകടം സംഭവിച്ച ഡോമോഹാനി സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: