തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവര്‍ എല്ലാ ബുധനാഴ്ചകളിലും കൈത്തറി / ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നു നിര്‍ദേശിച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സര്‍ക്കുലര്‍ പുറത്തിറക്കി. കോവിഡ് വ്യാപനത്തെത്തുടര്‍ന്നു കൈത്തറി, ഖാദി മേഖല പ്രതിസന്ധിയിലായതിനാല്‍ ഈ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.
സര്‍ക്കുലറില്‍ നിര്‍ദേശിച്ച പ്രകാരം സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള കൈത്തറി, ഖാദി തുണിത്തരങ്ങളും ഉത്പന്നങ്ങളും വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: