കൊട്ടാരക്കര: വേനല്‍ എത്തുംമുന്നേ കിണറുകള്‍ വറ്റും, വാഹനങ്ങളില്‍ വെള്ളം എത്തിക്കാമെന്ന് കരുതിയാല്‍ റോഡുമില്ല. ഈ ദുരോഗതി നേരിടുന്നത് നെടുവത്തൂര്‍ പഞ്ചായത്തിലെ പുല്ലാമല കോശിപ്പാലം എന്ന പ്രദേശമാണ്. വെള്ളവും വഴിയുമില്ലെന്ന പരാതി ജനപ്രതിനിധികളോടും പഞ്ചായത്ത് അധികൃതരോടും പറഞ്ഞു മടുത്തു.
ഒടുവില്‍ ഇവിടെ താമസിച്ചു വന്നവരില്‍ ആറോളം കുടുംബം വീടുപേക്ഷിച്ചു പോയി. ശേഷിക്കുന്നവര്‍ വരാന്‍ പോകുന്ന വരള്‍ച്ചയുടെ ഭീതിയിലും. കോശിപാലം എന്ന കനാല്‍പാലം കഴിഞ്ഞു മുകളിലേക്ക് വഴിക്കുള്ള സ്ഥലം ഉണ്ടെങ്കിലും നടവഴിയായാണ് ഇപ്പോഴും തുടരുന്നത്. വാഹനങ്ങള്‍ കടന്നു ചെല്ലാന്‍ പറ്റാത്ത അവസ്ഥയിലാണ്.
അസുഖബാധിതരെയും വയോധികരെയുമൊക്കെ ചുമന്നു കോശിപാലത്തിനു താഴെ എത്തിക്കണം ആശുപത്രിയില്‍കൊണ്ടു പോകാന്‍. വേനല്കാലത്തിനുമുന്നെ കുടിവെള്ളം രൂക്ഷമാകുന്ന ഈ പ്രദേശത്തു വീടുകളില്‍ വെള്ളം എത്തണമെങ്കില്‍ അടുത്തുള്ള പവിത്രേശ്വരം പഞ്ചായത്ത് ചുറ്റി പകുതിപ്പാറ വഴി വാഹനങ്ങളില്‍ എത്തിച്ചു തലച്ചുമടായി വേണം വീടുകളില്‍ എത്താന്‍. ചിലരൊക്കെ കുടിവെള്ളപ്രശ്നത്തെ നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കു മുന്നേ മഴക്കുഴികള്‍ നിര്‍മിച്ചിട്ടുണ്ട്.
വേനല്‍ കാലത്തിനു മുന്നേ പുല്ലാമല കോശിപ്പാലം നിവാസികള്‍ക്ക് കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിക്കണം. പുല്ലാമലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള സമഗ്രപദ്ധതികള്‍ നടപ്പാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണം.
ഗിരീഷ് പുല്ലാമല, പ്രദേശവാസി
വെള്ളവും വഴിയുമില്ലാതെ വര്‍ഷങ്ങളായി ബുദ്ധിമുട്ടുന്ന പ്രദേശവാസികള്‍ക്കുനേരെ ഇനിയെങ്കിലും ജനപ്രതിനിധികള്‍ കണ്ണുതുറക്കണം. ഇവരും മനുഷ്യരാണെന്ന ചിന്ത ഉണ്ടാകണം.പലരും വീടുപേക്ഷിച്ചു പോകുന്ന അവസ്ഥയിലാണ്.
രാംകൃഷ്ണന്‍, പ്രദേശവാസി
പ്രതികരിക്കാൻ ഇവിടെ എഴുതുക: